താമരശ്ശേരി:വാഹന പരിശോധനക്കിടെ യുവാവ് എംഡിഎംഎയുമായി പിടിയിലായി. കിഴക്കോത്ത് പഞ്ചായത്തിലെ ആവിലോറയില്‍ എ.പി മുഹമ്മദ് ഹാരിസ് (41) ആണ് പിടിയിലായത്.കഴിഞ്ഞ ദിവസം താമരശ്ശേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.പ്രജിത്തിന്റെ നേതൃത്വത്തില്‍ കൈതപ്പൊയില്‍ നോളജ് സിറ്റി റോഡില്‍ വച്ച് വാഹന പരിശോധന നടത്തുമ്പോൾ അത് വഴി വന്ന ഹാരിസ് സഞ്ചരിച്ച നെക്‌സോണ്‍ ഇലക്‌ട്രിക് കാര്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞ് പരിശോധിച്ചപ്പോൾ വണ്ടിയില്‍ നിന്ന് 15.03 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് മജിസ്‌ട്രേറ്റിന് മുന്‍പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
0 Comments