LATEST

6/recent/ticker-posts

കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ 'ജീവദ്യുതി'രക്തദാന ക്യാംപ് സംഘടിപ്പിച്ചു

 



കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ നാഷണൽ സർവീസ് സ്കീം,സ്കൗട്ട്സ് & ഗൈഡ്സ് എന്നീ യൂണിറ്റുകളുടെ നേതൃത്വത്തിൽ എം.വി.ആർ ക്യാൻസർ സെൻ്ററും,കേരള പോൾ ബ്ലഡ് ആപ്പ്,ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ആപ്പുമായി സഹകരിച്ച് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് 'ജീവദ്യുതി' എന്ന പേരിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.'രക്തദാനം ജീവദാനം' എന്ന മഹത്തായ ആശയത്തെ മുൻനിർത്തി 120 സുമനസ്സുകൾ രക്തദാനം നടത്തി.


ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ വിജോയി തോമസ് സ്വാഗതം ചെയ്ത ചടങ്ങിൽ സ്കൂൾ മാനേജർ റവ.ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ അദ്ധ്യക്ഷത വഹിച്ചു.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അഖിൽ ടോം മാത്യു ജീവദ്യുതി ക്യാമ്പ് വിശദീകരണം നടത്തി.


കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ജീവദ്യുതി രക്തദാന ക്യാമ്പ് പരിപാടി ദീപം തെളിയിച്ച് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.


വാർഡ് മെമ്പർ വാസുദേവൻ മാസ്റ്റർ,പി.ടി.എ പ്രസിഡൻ്റ് റോക്കച്ചൻ പി.വി,ഹോപ്പ് ബ്ലഡ് ഡോണേഴ്സ് കോർഡിനേറ്റർമാരായ ഷംസുദിൻ മുമ്പാത്തി,ഷരീഫ് ആഷിയാന,സജി കെ.പി മൈക്കാവ്,ഷക്കീർ പെരുവയൽ,മുറമ്പാത്തി വാർഡ് മെമ്പർ ഷാജി മുട്ടേത്ത് എന്നിവർ പ്രസ്തുത ക്യാമ്പിന് ആശംസയർപ്പിച്ച് സംസാരിച്ചു.എൻ.എസ്.വോളണ്ടിയർ ലീഡർ കുമാരി ജിയ മരിയ ജെയ്സൺ ചടങ്ങിന് ഔദ്യോഗികമായി നന്ദിയർപ്പിച്ചു.


രക്തദാന ക്യാമ്പിലേക്ക് ആവശ്യമായ ഭൂരിഭാഗം രക്തദാതാക്കളെയും സംഘടിപ്പിച്ചത് എൻ.എസ്.എസ് വോളണ്ടിയേഴ്സിൻ്റെ നേതൃത്വത്തിലുള്ള നിരന്തര ശ്രമഫലമായാണ്.അതോടൊപ്പം സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റുകൾ,ഹോപ്പ് ബ്ലഡ് ഡോണേഴ്സ് എന്നിവർ ചേർന്നതോടുകൂടി 'രക്തദാനം ജീവദാനം' എന്ന ആശയത്തിൻ്റെ പൂർത്തീകരണവും,ക്യാമ്പിൻ്റെ വിജയവും സാധ്യമായിത്തീർന്നു.


വോളണ്ടിയർ ലീഡർമാരായ ഡോൺ ജിൻസൺ,നിയ സിബി,സ്കൗട്ട്സ് & ഗൈഡ്സ് ട്രൂപ്പ് കമ്പനി ലീഡർമാരായ ചന്ദ്രു പ്രഭു,അനസമോൾ മാത്യു,ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ്,സ്കൗട്ട് മാസ്റ്റർ ഷീൻ.പി.ജേക്കബ്,ആത്മാർത്ഥതയോടു കൂടി പ്രവർത്തനനിരതരായ എൻ.എസ്.എസ്,സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

0 Comments