താമരശ്ശേരി : രാഷ്ട്രീയത്തിന് ജീവകാരുണ്യമെന്ന നിർവചനം കൂടി നൽകി ജീവ കാരുണ്യ രംഗത്ത് കേരളീയ പൊതു മണ്ഡലത്തിൽ വിപ്ലവകരമായ മാറ്റം സമ്മാനിച്ച രാഷ്ട്രീയ പ്രസ്ഥാനമാണ് മുസ്ലിം ലീഗെന്ന് പാർട്ടി മലപ്പുറം ജില്ലാ പ്രസിഡണ്ട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പറഞ്ഞു. കൂടത്തായിൽ മുസ്ലിം ലീഗും കെ.എം.സി.സി.യും നിർമ്മിച്ചു നൽകിയ ബൈത്തുറഹ്മയുടെ താക്കോൽ ദാനം നിർവ്വഹിക്കുകയായിരുന്നു തങ്ങൾ. ചില മുഖ്യ ധാര രാഷ്ട്രീയ കക്ഷികൾ പോലും വർഗ്ഗീയതയും അക്രമ രാഷ്ട്രീയവും ഒളിഞ്ഞും തെളിഞ്ഞും പ്രോൽസാഹിപ്പിക്കുന്ന സമകാലീന രാഷ്ട്രീയ പരിസരത്ത് കാരുണ്യത്തിൻ്റെയും സ്നേഹ സാഹോദര്യത്തിൻ്റെ പുതിയ ചരിതം തീർക്കുകയാണ് ലീഗെന്ന് തങ്ങൾ പറഞ്ഞു. വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് എ.കെ. അസീസ് അദ്ധ്യക്ഷത വഹിച്ചു. ബൈത്തു റഹ് മ നിർമ്മാണ കമ്മറ്റി കൺവീനർ പി.പി. ജുബൈർ സ്വാഗതം പറഞ്ഞു. വ . ചെയർമാൻ കെ.കെ.മുജീബ് റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ പി.കെ. ഷരീഫ് നന്ദി പറഞ്ഞു.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ വി.എം. ഉമ്മർ മാസ്റ്റർ, പ്രവർത്തക സമിതിയംഗം സൈനുൽ ആബിദീൻ തങ്ങൾ.കെ.കെ.അബ്ദുള്ളക്കുട്ടി, പി.വി. സാദിഖ് , നാസർ ഫൈസി കൂടത്തായ്, വി.കെ. ഇമ്പിച്ചി മോയി, പി.പി. കുഞ്ഞമ്മത്, കെ.കരുണാകരൻ മാസ്റ്റർ, എം. ഷീജ ബാബു,എ.കെ. കാതിരി ഹാജി, പി.കെ. മോയി, റഫീഖ് കൂടത്തായ്, ജീലാനി കൂടത്തായ്, സി.പി. ഉണ്ണി മോയി, ജാഫർ പള്ളിക്കണ്ടി, ഒ.പി.മുഹമ്മദ്ഹാജി , പി.പി കുഞ്ഞിമുഹമ്മദ് , പി.കെ. ഇബ്രാഹീം , കെ.സി. ജാഫർ , എ.കെ. ഹംസ ,എ.കെ. മുനീർ,സി.പി. നുഅ്മാൻ,എൽ.വി മുനീർ,ഒ.പി. മുഹമ്മദ്, , പി.പി. മശ്ഹൂദ് , വി.കെ.ആഷിർ , എ.കെനിസാർ ,കെ. കെ. ജലീൽ, സത്താർ പുറായിൽ, സി.പി. അഷ്റഫ്, KMCC ഭാരവാഹികളായ ഫൈബീർ അലി, ഒ.പി ആസിഫ് , നൗഷാദ് തെഞ്ചേരി , വി.കെ. മോയി , കെ.പി. സാഹിർ , മുജീബ് കാകാട്ടുപൊയിൽ , എം.എം. ഷമീർ , സി. കെ.പി. അഷ്ക്കർ, തുടങ്ങിയവർ പ്രസംഗിച്ചു.

0 Comments