LATEST

6/recent/ticker-posts

ഓണക്കിറ്റുമായി സ്കൗട്ട്സ് & ഗൈഡ്സ് എൻ.എസ്.എസ് വിദ്യാർത്ഥികൾ

 


കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് എൻ.എസ്.എസ് വിദ്യാർത്ഥികൾ സംയുക്തമായി ഭിന്നശേഷി കൂട്ടുകാരുടെ ഭവനങ്ങൾ സന്ദർശിച്ച് ഓണക്കിറ്റുകളോടൊപ്പം സമ്മാനങ്ങളും നൽകി ഓണാശംസകൾ നേർന്നു.


ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സമൂഹത്തിൻ്റെ അംഗീകാരം ആവശ്യമാണ്.ഇന്ന് സമൂഹത്തിന്‍റെ ചിന്താഗതിയില്‍ വലിയ മാറ്റമുണ്ടായിട്ടുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികളും മറ്റു കുട്ടികളെപ്പോലെ അവകാശങ്ങള്‍ ഉള്ളവരാണെന്ന് സമൂഹം ഇന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.ഇത്തരം കുട്ടികളെ അംഗീകരിക്കുന്ന ഒരു മനസ്സ് രൂപപ്പെടുത്തിയെടുക്കുന്നതിന് ഇതുപോലുള്ള കൂടിക്കാഴ്ച്ചകൾ ഉപകരിക്കുന്നതാണെന്ന് വിദ്യാർത്ഥികൾ മനസ്സിലാക്കി.


രണ്ട് വര്‍ഷം മുമ്പ് നടന്ന ഭിന്നശേഷിക്കാരുടെ ഒളിമ്പിക്സിലെ 100 മീറ്റര്‍ ഓട്ടമത്സരത്തില്‍ ആരുടെയും കണ്ണ് നനയിക്കുന്ന ഒരു സംഭവമുണ്ടായി.മത്സരം തുടങ്ങി അല്‍പ്പസമയത്തിന് ശേഷം ഒരു കുട്ടി ട്രാക്കില്‍ വീണു.കൂടെയോടിയിരുന്ന എല്ലാ കുട്ടികളും ഓട്ടം നിര്‍ത്തി ആ കുട്ടിയെ പിടിച്ചെഴുന്നേല്‍പ്പിച്ച് ആശ്വസിപ്പിച്ചതിനുശേഷം എല്ലാവരും കൂടി നിരന്ന് നിന്ന് വീണ്ടും ഓട്ടം ആരംഭിച്ചു. ഈ സംഭവം വലിയൊരു സന്ദേശമാണ് ലോകത്തിന് നല്‍കിയത്. നിസാരകാര്യങ്ങള്‍ക്ക് പോലും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ ശ്രമിക്കുന്ന സാധാരണ മനുഷ്യര്‍ക്ക് ഒരു വലിയ പാഠമാണ് ഭിന്നശേഷിക്കാരായ ആ കുട്ടികള്‍ പ്രവര്‍ത്തിയിലൂടെ കാണിച്ചു തന്നു.


ഭിന്നശേഷി കുട്ടികളെയും അവരുടെ കുടുംബങ്ങളെയും ചേർത്തുപിടിക്കേണ്ടത് നമ്മുടെ ആവശ്യം കൂടിയാണെന്നും അതിന് വേണ്ട സഹായങ്ങൾ ഒരുക്കേണ്ടതുണ്ടെന്നും ഇതിലൂടെ വിദ്യാർത്ഥികൾ തിരിച്ചറിഞ്ഞു.


എൻ.എസ്.എസ് സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികളായ ജെഫ്രി ബിജു,ആശിഷ് ബിജു, ജോയൽ മാർട്ടിൻ,അമൃത പി ഡി,ഫിയോണ മരിയ സാജൻ,ചന്ദ്രു പ്രഭു,അലൻ സി വർഗ്ഗീസ്,അശ്വിൻ സുരേഷ്,അലക്സ് സജി,ആൽബർട്ട് സുനോയി,ടെസിൻ മരിയ രാജേഷ്,അൻസ മോൾ മാത്യു,അസിൻ റോസ് ബിജു,സ്കൂൾ പ്രിൻസിപ്പൽ വിജോയി തോമസ്,ക്ലാസ്സ് ടീച്ചർ ബെറ്റ്സി എസ് ജോസഫ്,ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ്,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അഖിൽ ടോം മാത്യു,സ്കൗട്ട് മാസ്റ്റർ ഷീൻ പി ജേക്കബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

0 Comments