കർണാടക ഷിരൂരില്‍ ഡ്രഡ്ജർ ഉപയോഗിച്ച് ഗംഗാവാലിപ്പുഴയില്‍ ഇന്ന് നടത്തിയ തെരച്ചിലിലും അർജുൻ്റെയോ ട്രക്കിൻ്റെയോ സൂചനകളൊന്നും ലഭിച്ചില്ല.
നേരത്തെ ലോഹ സാന്നിധ്യം കണ്ടെത്തിയ കോണ്‍ടാക്‌ട് പോയിൻറ് 3 ഉം 4 ഉം കേന്ദ്രീകരിച്ചായിരുന്നു തെരച്ചില്‍. മൂന്നാം ഘട്ട തെരച്ചില്‍ നാല് ദിവസം പിന്നിട്ടു ഇന്ന്. റെഡ് അലർട്ട് നിലനില്‍ക്കുന്ന ഷിരൂരില്‍ രാവിലെ ശക്തമായ മഴ പെയ്തിരുന്നു. പതിയെ കാലാവസ്ഥ തെളിഞ്ഞതോടെ തെരച്ചില്‍ തടസ്സമില്ലാതെ നടന്നു.
നേരത്തെ ലോഹ സാന്നിധ്യം കണ്ടെത്തിയ കോണ്‍ടാക്‌ട് പോയിൻറ് 3 ഉം 4 ഉം കേന്ദ്രീകരിച്ചായിരുന്നു തെരച്ചില്‍. അപകടത്തില്‍ തകർന്ന ടാങ്കർ ലോറിയുടേതെന്ന കരുതുന്ന ചെറിയ ലോഹ ഭാഗവും ചില വസ്ത്രങ്ങളും കണ്ടെത്തി. ഡ്രഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിലിന് സഹായം നല്‍കാനായി കഴിഞ്ഞ ദിവസം ഷിരൂരിലെത്തിയ റിട്ടയേർഡ് മേജർ ജനറല്‍ ഇന്ദ്ര ബാലൻ മടങ്ങി. ഡ്രഡ്ജർ ഉപയോഗിച്ച് നടത്തുന്ന തെരച്ചില്‍ തുടരും. ബുധനാഴ്ചയും ഷിരൂരില്‍ മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്.

0 Comments