ഷിരൂരിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ ലോറി യുടെ ക്രാഷ് ഗാർഡ് ഗംഗാവലി പുഴയിൽനിന്ന് കണ്ടെത്തി. ലോറിയുടമ മനാഫ് ഇതു അർജുന്റെ ലോറിയുടേതാണെന്ന് സ്ഥിരീകരിച്ചു.
പുഴയിൽനിന്നു മറ്റൊരു ലോഹഭാഗം കൂടി കണ്ടെത്തിയിട്ടുണ്ട്. മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനു വേണ്ടിയുള്ള തിരച്ചിലിനിടെയാണ് ലോറിയുടെ പംബർഗാർഡ് കണ്ടെത്തിയത്. ,ഇത് തിരിച്ചിലിൽ പ്രതീക്ഷ നൽകുന്നതായി അധികൃതർ വ്യക്തമാക്കുന്നു.

0 Comments