മലപ്പുറത്തുനിന്ന് കാണാതായ പ്രതിശ്രുത വരൻ വിഷ്ണുജിത്തിനെ ഊട്ടിയിൽ നിന്ന് കണ്ടെത്തി നാട്ടിലെത്തിച്ചു. വിവാഹച്ചെലവുകൾക്ക് പണം തികയില്ലെന്ന ചിന്തയിൽ നാടുവിട്ടതാണെന്ന് വിഷ്ണുജിത്ത് പൊലീസിനോട് പറഞ്ഞു. വിഷ്ണുജിത്ത് വിഷാദ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതായി പോലീസ്.
പലരോടും കടമായി പണം ചോദിച്ചു, ലഭിച്ചില്ലെന്നും മാനസികമായി തകർന്നുവെന്നും വിഷ്ണുജിത്ത് മൊഴി നൽകി. ഒരു ലക്ഷം രൂപയിൽ 10,000 രൂപ വീട്ടിലേക്ക് അയച്ചു. ബാക്കി പണത്തിൽ അമ്പതിനായിരം രൂപ നഷ്ടപ്പെട്ടുവെന്ന് വിഷ്ണുജിത്ത് പറഞ്ഞു. തമിഴ്നാട്ടിലെ ഒരു വിവാഹത്തിൽ പങ്കെടുത്തപ്പോൾ വീട്ടിലേക്ക് വിളിക്കണമെന്ന ചിന്തയിലാണ് ഫോൺ ഓൺ ആക്കിയതെന്ന് വിഷ്ണുജിത്ത് പോലീസിനോട് പറഞ്ഞു. ടവർ ലൊക്കേഷൻ കണ്ടെത്തി ഊട്ടി ടൗണിൽ നിന്നാണ് വിഷ്ണു ജിത്തിനെ പോലീസ് കണ്ടെത്തിയത്.
ആറുദിവസമായി കാണാതിരുന്ന വിഷ്ണുജിത്തിനെ ഊട്ടി കൂനൂരിൽ നിന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. ഈ മാസം നാലിനാണ് വിഷ്ണുജിത്തിനെ കാണാതായത്.എന്നാൽ വിവാഹത്തിന് മൂന്ന് ദിവസം മുൻപ് പണത്തിൻ്റെ ആവശ്യത്തിനായി പാലക്കാടേക്ക് പോയ യുവാവ് പിന്നീട് തിരികെ വന്നില്ല.
നാലാം തീയതി വിഷ്ണു പാലക്കാട് ബസ്റ്റാൻറിൽ നിന്നും കോയമ്പത്തൂരിലേക്കുള്ള ബസ് കയറുന്ന സിസിടിവി ദൃശ്യം പുറത്ത് വന്നിരുന്നു. ഇന്നലെ രാത്രി വിഷ്ണുവിൻറെ ഫോൺ ഓൺ ആയതാണ് ആളിലേക്ക് എത്താൻ നിർണായക തെളിവായത്.ഒടുവിൽ ഉച്ചയോടെ പ്രത്യേക അന്വേഷണസംഘം വിഷ്ണുവിനെ കണ്ടെത്തുകയായിരുന്നു
0 Comments