LATEST

6/recent/ticker-posts

പ്രവാചക സ്നേഹം മാനവികതയുടെ അടയാളം. അബ്ബാസലി ശിഹാബ് തങ്ങൾ .

 





താമരശ്ശേരി: പ്രവാചക സ്നേഹം മനസ്സിലും പ്രവർത്തിയിലും വർദ്ധിക്കുന്നത്രയും മാനവിക ബന്ധങ്ങളും പാരസ്പര്യവും സമൂഹത്തിൽ കൂടുതൽ അടയാളപ്പെടുമെന്നും പ്രവാചകനെ അടുത്തറിയും തോറും അപരനെ കൂടുതൽ ഉൾക്കൊള്ളാൻ വിശ്വാസിയുടെ മനസ്സിനെ പാകപ്പെടുത്തുമെന്നും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പറഞ്ഞു. വിശ്വാസത്തിലും ആനുഷ്ടാനത്തിലും കണിശത പുലർത്തുമ്പോഴും ജീവിത വിവഹാരങ്ങളിൽ ഇതര വിശ്വാസികളോട് സൗഹൃദം പുലർത്തിയ പ്രവാചകൻ ഒരു വിശ്വാസി ബഹുസ്വരതയിൽ ജീവിക്കേണ്ടത് എങ്ങിനെയെന്ന് കാണിച്ചു തന്നിട്ടുണ്ടെന്നും തങ്ങൾ പറഞ്ഞു.

കൂടത്തായി ഇസ്ലാമിക് ദഅവാ സെൻ്റർ, എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് സംയുക്തമായി നടത്തിയ ഇശ്ഖ് മജ്ലിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ.

ഐ.ഡി.സി ശരീഅത്ത് കോളേജ് പ്രിൻസിപ്പാൾ എ.യു.മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു.നാസർ ഫൈസി കൂടത്തായി, റഫീഖ് സക്കരിയ്യ ഫൈസി, മുഹമ്മദ് ആശിഖ് ബാഖവി, ശിഹാബുദ്ധീൻ മന്നാനി, എ.കെ.കാതിരി ഹാജി, ബാബു കുടുക്കിൽ, പി.പി.കുഞ്ഞമ്മദ് ഹാജി,പി.ടി.വി. ആലി, കോയ കരിമ്പാലകുന്ന്, എം.ടി.കുഞ്ഞോലൻ മുസ്ല്യാർ പ്രസംഗിച്ചു.

Post a Comment

0 Comments