LATEST

6/recent/ticker-posts

മുല്ലപ്പെരിയാര്‍ ഡാം ഡീകമ്മീഷൻ ചെയ്യണം'; കൂട്ട ഉപവാസം ഇന്ന്, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്‌ഘാടനം ചെയ്യും





കൊച്ചി: മുല്ലപ്പെരിയാർ അണക്കെട്ട് ഡീക്കമ്മീഷൻ ചെയ്യണമെന്നും 40 ലക്ഷത്തിലധികം ജീവനുകള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് മുല്ലപ്പെരിയാർ ജന സംരക്ഷണസമിതി ഇന്ന് എറണാകുളം വഞ്ചി സ്‌ക്വയറില്‍ കൂട്ട ഉപവാസ സമരം നടത്തും.രാവിലെ 10 ന് സീറോ മലബാർ സഭ മേജർ ആർച്ച്‌ ബിഷപ്പ് കർദിനാള്‍ മാർ ജോർജ് ആലഞ്ചേരി ഉദ്‌ഘാടനം ചെയ്യും. സമാപന സമ്മേളനം എസ് എൻ ഡി പി യോഗം അസി. സെക്രട്ടറി തുഷാർ വെള്ളാപ്പള്ളി ഉദ്‌ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ എറണാകുളം പ്രസ്‌ ക്ലബില്‍ നടത്തിയ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. അബ്ദുള്‍ കരിം സഖാഫി ഇടുക്കി മുഖ്യപ്രഭാഷണം നടത്തും.


ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, എൻ എസ് എസ് ഡയറക്ടർ ബോർഡ് അംഗം എം.എസ് മോഹനൻ, ഇന്ത്യൻ ആന്‍റി കറപ്‌ഷൻ മിഷൻ ദേശീയ പ്രസിഡന്‍റ് ഡോ. രാജീവ് രാജധാനി, സി എസ് ഐ സഭാ സെക്രട്ടറി ടി.ജെ ബിജോയ്, സ്വാമി അയ്യപ്പദാസ്, ഉസ്താദ് റഫീഖ് അഹമ്മദ്, ഉസ്താദ് അബ്ദുള്‍ അസീസ്, ആള്‍ ഇന്ത്യ കിസാൻ സഭ വൈസ് പ്രസിഡന്‍റ് മാത്യു വർഗീസ്, ആക്റ്റ്സ് ജനറല്‍ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, ജോസ് ജേക്കബ്, ഫാ.ഏലിയാസ് ചെറുകാട്ട്, ചലച്ചിത്ര സംവിധായകൻ കെ.ബി മധു, കോർ എപ്പിസ്‌കോപ്പ ഫാ.സ്ലീബാ പോള്‍ വട്ടവേലില്‍, പാസ്റ്റേഴ്‌സ് ഫെഡറേഷൻ സംസ്‌ഥാന പ്രസിഡന്‍റ് പാസ്റ്റർ തോംസണ്‍ ജോഷ്വാ, ഉസ്താദ് ഖാലിദ് സഖാഫി, ഉസ്താദ് യൂസഫ് സഖാഫി, അഡ്വ. സക്കറിയ കാരുവേലി എന്നിവർ പ്രസംഗിക്കും.


129 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമിന്‍റെ അപകടാവസ്‌ഥ അന്താരാഷ്ട്ര ഏജൻസി പരിശോധിക്കണമെന്നും കേരളത്തിന്‍റെ താത്പര്യത്തിനെതിരായി റിപ്പോർട്ട് നല്‍കിയ പ്രിൻസിപ്പല്‍ സെക്രട്ടറി, ജലവിഭവ വകുപ്പ് ചീഫ് എൻജീനീയർ എന്നീ മേല്‍നോട്ട സമിതി അംഗങ്ങളെ പിരിച്ചു വിടണമെന്നും ജന സംരക്ഷണ സമിതി ചെയർമാൻ അഡ്വ. റോയ് വാരിക്കാട്ട് ആവശ്യപ്പെട്ടു. ആമ്ബല്‍ ജോർജ്, അഡ്വ. ജെയിംസ് മാനുവല്‍, ഉസ്താദ് ഖാലിദ് സഖാഫി, ഉസ്താദ് യൂസഫ് സഖാഫി, സി.എ ജോയി, പി.ജി സുഗുണൻ, സാജു തറനിലം, റെജിമോൻ എ.എം, ദയ വിനോദ്,കെ. പ്രഘോഷ് രാജ്, എമില്‍ ജോണ്‍ എന്നിവർ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Post a Comment

0 Comments