LATEST

6/recent/ticker-posts

വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാര്‍ട്ടി വെറെയാണ്..*

 



അൻവറിന്റെ വീടിന് മുന്നിൽ

CPM ഫ്ലക്സ് ബോർഡ്.

നിലമ്പൂർ :മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി രം​ഗത്തെത്തിയ പി വി അൻവർ എംഎൽഎയ്ക്കെതിരെ ഫ്ലക്സ് ബോർഡ്. പിവി അൻവറിന്റെ നിലമ്പൂരിലെ വീടിന് മുന്നിലാണ് സിപിഎം ഒതായി ബ്രാഞ്ചിന്‍റെ പേരിൽ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചത്.


വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാര്‍ട്ടി വെറെയാണ് എന്നാണ് ഫ്ലക്സ് ബോര്‍ഡിൽ എഴുതിയിട്ടുള്ളത്. പിണറായി വിജയന്‍റെയും എംവി ഗോവിന്ദന്‍റെയും ചിത്രങ്ങളും ഫ്ലക്സ് ബോര്‍ഡിലുണ്ട്. സിപിഎം ഒതായി ബ്രാഞ്ച് എന്നും ഫ്ലക്സ് ബോര്‍ഡിലുണ്ട്.


അതേസമയം, പിവി അൻവറിനെ പിന്തുണച്ച് മലപ്പുറം ടൗണിലും ഫ്ലക്സ് ബോര്‍ഡ് ഉയര്‍ന്നിട്ടുണ്ട്. മലപ്പുറം തുവ്വൂരിൽ പിവി അൻവര്‍ എംഎല്‍എക്ക് അഭിവാദ്യം അര്‍പ്പിച്ചാണ് ഫ്ലക്സ് ബോര്‍ഡ്. ലീഡര്‍ കെ കരുണാകരൻ ഫൗണ്ടേഷൻ സംസ്ഥാന കമ്മിറ്റിയുടെ പേരിലാണ് ഫ്ലക്സ് ബോര്‍ഡ്.



Post a Comment

0 Comments