LATEST

6/recent/ticker-posts

ഒടുവില്‍ സ്വര്‍ണവില താഴേക്ക്; ഇന്നത്തെ നിരക്ക് അറിയാം

 



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. ഇന്നലെ സ്വർണബാവില മാറ്റമില്ലാതെ തുടർന്നിരുന്നു.അന്താരാഷ്ട്ര സ്വർണ്ണവിലയില്‍ നേരിയ


കുറവ് വന്നതോടെയാണ് സംസ്ഥാനത്ത് സ്വർണവില കുറഞ്ഞത്. 2605 ഡോളറിലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്. സംസ്ഥാനത്ത് ഇന്ന് 560 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 56,240 രൂപയാണ്.


തിങ്കളാഴ്ച പവന് 160 രൂപകുറഞ്ഞിരുന്നു. ഇതോടെ മൂന്ന് ദിവസംകൊണ്ട് കുറഞ്ഞത് 820 രൂപയാണ്. വിവാഹ വിപണിയില്‍ അടക്കം സ്വർണാഭരണ ഉപഭോക്താക്കള്‍ക്ക് ഇത് വലിയൊരു ആശ്വാസമാണ്. റെക്കോർഡ് വിലയിലാണ് കഴിഞ്ഞ ആഴ്ച വരെ സ്വർണവ്യാപാരം നടന്നത്. 


ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 70 രൂപ കുറഞ്ഞു. ഇന്നത്തെ വില 7,030 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,810 രൂപയാണ്. വെള്ളിയുടെ വിലയിലും ഇടിവുണ്ട്. രണ്ട് രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം വെള്ളിയുടെ വില 96 രൂപയാണ്



Post a Comment

0 Comments