LATEST

6/recent/ticker-posts

സഹായധനം കൈമാറി.

 



 കൂടത്തായ് സെൻ്റ് മേരീസ് ഹൈസ്കൂളിലെ എസ്.എസ്.എൽ.സി. 82 ബാച്ച് സ്വരൂപിച്ച 1,11,500 രൂപയുടെ ചെക്ക് കൈമാറി. ചൂരൽമല ദുരന്തത്തിൽ മരണപ്പെട്ട കൂടത്തായ് സെൻ്റ് മേരീസ് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർഥിനി അനുശ്രീ സുരേഷിൻ്റെ കുടുംബത്തിനാണ് ചെക്ക് കൈമാറിയത്. അനുശ്രീയുടെ അച്ഛൻ സുരേഷും അമ്മയും സെൻ്റ് മേരീസിലെ പൂർവ്വ വിദ്യാർഥിനിയുമായ പ്രീതയുമാണ് ചെക്ക് ഏറ്റുവാങ്ങിയത്. മരണപ്പെട്ട അനുശ്രീയുടെ ഇളയ സഹോദരിമാരായ

രണ്ടാം വർഷ ബിരുദ വിദ്യാർഥിനി ഭാഗ്യശ്രീ സുരേഷ്, നവോദയ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി ദേവശ്രീ സുരേഷ് എന്നിവർക്ക് പഠനാവശത്തിനായി ഓരോ സ്മാർട്ട് ഫോണുകളും ചടങ്ങിൽ വിതരണം ചെയ്തു. ഇരുവരും സെൻ്റ് മേരീസിലെ പൂർവ്വ വിദ്യാർഥിനികളാണ്.

സ്കൂളിലെ സ്മാർട്ട് റൂമിൽ വെച്ച് നടത്തിയ ലളിതമായ ചടങ്ങിൽ സെൻ്റ് മേരീസിലെ പൂർവ്വ വിദ്യാർഥിനിയും മുൻ ഹെഡ്മിസ്ട്രസുമായ ഇ.ഡി. ഷൈലജ അധ്യക്ഷതവഹിച്ചു.. പി.കെ. ബാബു, ജെസി കുര്യൻ, റീന പ്രകാശ്, ജോയ് സി.ജെ, മോഹന സുബ്രമണി എന്നിവർ സംസാരിച്ചു.

പ്രേമരാജൻ സ്വാഗതവും കെ. കരുണാകരൻ നന്ദിയും പറഞ്ഞു.

Post a Comment

0 Comments