കൂടത്തായി : മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉന്നത വിജയം നേടിയ അദ്വൈത് ജി മോഹനെ യൂത്ത് കോൺഗ്രസ് ഓമശ്ശേരി മണ്ഡലം 48 ആം ബൂത്ത് കമ്മറ്റി
അനുമോദിച്ചു. ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ 2 ആം വാർഡ് മെമ്പറും ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ആരോഗ്യാ വിദ്ധ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കൂടിയായ കരുണാകരൻ മാസ്റ്റർ പൊന്നാട അണിയിക്കുകയും ജോർജ് എടയോടി സർ മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു. പ്രസ്തുത ചടങ്ങിൽ ഓമശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മറ്റി സെക്രട്ടറി ബിജു കുന്നുംപുറത്ത്, 48 ആം ബൂത്ത് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ചിത്ര ഗോവിന്ദ്,സെക്രട്ടറി ടോണി ആന്റണി തേവടിയിൽ, മഹിളാ കോൺഗ്രസ് പ്രസിഡന്റ് അധീന, എബിൻ ജോസഫ് , എബി റോയി തുടങ്ങിയവർ പങ്കെടുത്തു. പ്രസ്തുത ചടങ്ങിൽ വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ചെയ്തു.

0 Comments