കൂടത്തായി : പുറായിൽ ടൗൺ മുസ്ലിം ലീഗ് കമ്മറ്റിയും ഗ്ലോബൽ കെ.എം.സി സിയും സംയുക്തമായി  പ്ലസ്ടു, എസ് എസ് എൽ സി, എൽഎൽ എസ് വിജയികളെ അനുമോദിച്ചു. 

അനുമോദന ചടങ്ങ്  മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം സൈനുൽ ആബിദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. 

 


സി.പി. അഷ്റഫ് അധ്യക്ഷനായ  ചടങ്ങിൽ   പഞ്ചായത്ത് മുസ്ലീം ലീഗ് വൈസ് പ്രസിഡന്റ് പി.പി. കുഞ്ഞമ്മദ് മുഖ്യപ്രഭാഷണം നടത്തി. സി.പി. ഉണ്ണിമോയി, കെ.പി. നാസർ,   നാസർ വെള്ളച്ചാലിൽ   പി.പി. ജുബൈർ , സത്താർ പുറായിൽ, ഷരീഫ് പള്ളി കണ്ടി, ടി.സി.അബൂബക്കർ, കെ വി യൂസഫ്   കെ പി. ഷറഫുദീൻ, . അൻവർ പി.കെ. റസാഖ് സി.ടി.  ജാഫർ തങ്ങൾ,  ഫൈസൽ ടിസി  ,ആശംസകൾ അർപ്പിച്ചു. 

ഷാഫി മുഹമ്മദലി സ്വാഗതവും   ഷംസുദ്ധീൻ കെ.പി നന്ദിയും പറഞ്ഞു