കൊണ്ടോട്ടി :അടുത്തവർഷത്തെ ഹജ്ജ് തീർഥാടനത്തിനുള്ള പ്രാഥമിക നടപടികൾക്ക് തുടക്കമിട്ട് കേന്ദ്രഹജ്ജ് കമ്മിറ്റി. ഹജ്ജ് അപേക്ഷ നൽകുന്നതുമായി ബന്ധപ്പെട്ട് അപേക്ഷകർ കൈക്കൊള്ളേണ്ട മുന്നൊരുക്കങ്ങളാണ് നിർദേശിച്ചിരിക്കുന്നത്.
അപേക്ഷകർക്ക് മെഷീൻ റീഡബിൾ പാസ്പോർട്ട് നിർബന്ധമാണ്. പാസ്പോർട്ടിന് 2026 ഡിസംബർ 31 വരെയെങ്കിലും കാലാവധി ഉണ്ടായിരിക്കണം. പുതിയ പാസ്പോർട്ടുകൾക്ക് അപേക്ഷിക്കുന്നവർ നുസൂക് മസാർ പോർട്ടലിൽ വിവരങ്ങൾ നൽകുന്നതിനായി കുടുംബ പേര്, അവസാനനാമം എന്നിവകൂടി ചേർക്കണം. ഈ കോളങ്ങൾ ശുന്യമാക്കിയിടരുത് -തുടങ്ങിയവയാണ് നിർദേശങ്ങൾ.
ഹജ്ജ് അപേക്ഷ സ്വീകരണനടപടികൾ അടുത്ത മാസം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്

0 Comments