കൂടത്തായി : കട്ടിപ്പാറ പഞ്ചായത്തിലെ അമ്പായത്തോട് ഇറച്ചി പാറയിൽ പ്രവർ ത്തിക്കുന്ന ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാൻ്റിനെ തിരെ സമരം നടത്തിയിരുന്ന ഇരുതുള്ളി പുഴ സംരക്ഷണ ജനകീയ സമിതിയുടെ നേതൃത്വത്തിൽ വീണ്ടും സമരത്തിനൊരുങ്ങുന്നു. നീണ്ട മാസങ്ങൾ സമരം നടത്തിയ സമര സമതിയുമായി ഫ്രഷ് കട്ട് മാനേജ്മെൻ്റ് നടത്തിയ ചർച്ചയിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്ന രീതിയിൽ ഒരു പ്രവർത്തിയും കമ്പനി ഭാഗത്ത് നിന്ന് ഉണ്ടാവില്ല എന്ന ഉറപ്പിൻ മേലായിരുന്നു സമരസമതി താല്കാലികമായി സമരം അവസാനിപ്പിച്ചത്. ഇതെല്ലാം കാറ്റിൽ പറത്തി വീണ്ടും ജനങ്ങളോടുള്ള വെല്ലുവിളിയെന്നോണം കമ്പനി മാന ദണ്ഡങ്ങൾ പാലിക്കാതെ വീണ്ടും പ്രവർത്തനം ആരംഭിച്ചത്. ഇതിനെതിരെയാണ് ഇന്ന് ജനകീയ പ്രക്ഷോഭം നടത്താൻ തീരുമാനമായത്. കൂടത്തായി ഐഡി സിയിൽ ചേർന്ന് സമര പ്രഖ്യാപന കൺവൻഷൻ സംഘടിപ്പിച്ചു. ചെയർമാൻ ബാബു കുടുക്കിൽ സമരപ്രഖ്യാപന കൺവൻഷൻ ഉദ്ഘാടനം ചെയ്തു.
സമരം ശക്തമാക്കുകയും കമ്പനി ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത മേഘലയിലേക്ക് മാറ്റിസ്ഥാപിക്കും വരെ സമരവുമായി മുന്നോട്ട് തന്നെ പോവുക തന്നെ ചെയ്യുമെന്ന് സമരസമിതി ഭാരവാഹികൾ അറിയിച്ചു. വി.കെ. ഇമ്പിച്ചിമോയി, മെമ്പർമാരായ അനിൽ മാസ്റ്റർ, ഷംസിദഷാഫി, ഷീജാ ബാബു , ആൻ്റോ കരിമ്പാലകുന്ന് , ബാലൻ പുല്ലങ്കോട്, അജ്മൽ, സമരസമിതി ഭാരവാഹികളും ഫ്രഷ് കട്ടിൻ്റെ ഇരകളായ നൂറുകണക്കിന് കുടുംബവും പങ്കെടുത്തു
കൺവീനർ പുഷ്പൻ നന്ദൻസ് സ്വാഗതവും ട്രഷറർ മുജീബ് കുന്ന ത്ത് കണ്ടി നന്ദിയും പറഞ്ഞു

0 Comments