LATEST

6/recent/ticker-posts

അമ്പലക്കണ്ടി വിൻ പോയിന്റ്‌ അക്കാദമി പതിനാലാം വാർഷികവും പ്രതിഭാ സംഗമവും.

 


ഓമശ്ശേരി:അമ്പലക്കണ്ടിയിലെ വിദ്യാഭ്യാസ-സാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്ന വിൻ പോയിന്റ്‌ അക്കാദമിയുടെ പതിനാലാം വാർഷികവും പ്രതിഭാ സംഗംവും അമ്പലക്കണ്ടി താജുദ്ദീൻ ഹയർ സെക്കണ്ടറി മദ്‌റസ ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത്‌ മെമ്പർ നാസർ എസ്റ്റേറ്റ്‌ മുക്ക്‌ ഉൽഘാടനം ചെയ്തു.വിൻ പോയിന്റ്‌ അക്കാദമി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.വൈ:ചെയർമാൻ പി.സുൽഫീക്കർ മാസ്റ്റർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കോ-ഓർഡിനേറ്റർ ഡോ:യു.അബ്ദുൽ ഹസീബ്‌ സ്വാഗതം പറഞ്ഞു.


അമ്പലക്കണ്ടി പള്ളി-മദ്‌റസ പ്രസിഡണ്ട്‌ അബു മൗലവി അമ്പലക്കണ്ടി,ജന:സെക്രട്ടറി വി.സി.അബൂബക്കർ ഹാജി,പുതിയോത്ത്‌ മഹല്ല് ജോ:സെക്രട്ടറി കെ.ടി.എ.ഖാദർ,കുഴിമ്പാട്ടിൽ മുഹമ്മദ്‌ (മക്ക),പഞ്ചായത്ത്‌ യൂത്ത്‌ ലീഗ്‌ വൈസ്‌ പ്രസിഡണ്ട്‌ പി.പി.നൗഫൽ,ഒ.എസ്‌.അമൽ,എം.എ.സുബൈർ എന്നിവർ സംസാരിച്ചു.വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ വെച്ച്‌ ഉപഹാരം നൽകി അനുമോദിച്ചു.


Post a Comment

0 Comments