LATEST

6/recent/ticker-posts

കൂടത്തായ് കൂട്ട കൊലപാതകം റോയ് തോമസ് വധക്കേസ് , പുതിയ അഭിഭാഷകൻ വിചാരണ പുനരാരംഭിച്ചു




കോഴിക്കോട്: അഭിഭാഷകനായ ബി.എ. ആളൂരിന്റെ മരണത്തെത്തുടർന്ന് നിർത്തിവെച്ച കൂടത്തായി റോയ് തോമസ് വധക്കേസ് വിചാരണ പുനരാരംഭിച്ചു.കേസിലെ ഒന്നാംപ്രതിയായ ജോളിക്കുവേണ്ടി ആളൂരിനു പകരം അഡ്വ.കെ.പി. പ്രശാന്ത് വക്കാലത്ത് നല്‍കിയതിനെത്തുടർന്നാണ് വിചാരണനടപടികള്‍ മാറാട് പ്രത്യേക കോടതി ജഡ്ജി കെ. സുരേഷ് കുമാർ മുൻപാകെ പുനഃരാരംഭിച്ചത്.


കേസിലെ 192-ാം സാക്ഷി സൈബർ സെല്ലിലെ പോലീസുദ്യോഗസ്ഥൻ എം.കെ. ഷരേഷിനെ തിങ്കളാഴ്ച വിസ്തരിച്ചു. രണ്ടാംപ്രതിക്കുവേണ്ടി അഡ്വ. എം. ഷഹീർ സിങ് എതിർവിസ്താരം നടത്തി.

Post a Comment

0 Comments