കൂടത്തായി: കൂടത്തായി യൂനിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സ്ഥാപിത കാലം മുതൽ നേതൃരംഗത്തുണ്ടായിരുന്ന കാക്കാട്ടുകുന്ന് അപ്പു വൈദ്യരുടെ നിര്യാണത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൗന ജാഥയും അനുശോചന യോഗവും സംഘടിപ്പിച്ചു .ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കരുണാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് എ.കെ കാതിരി ഹാജി അധ്യക്ഷനായി. ഡി.സി.സി ജന.സെക്രട്ടറി പി.പി കുഞ്ഞായിൻ, മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി കുഞ്ഞമ്മദ്, സി.പി.എം കൂടത്തായി ലോക്കൽ സെക്രട്ടറി കെ.വി ഷാജി, ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് ഒ.കെ വിനോദ്, ഐ.എൻ.എൽ ജില്ലാ ജന.സെക്രട്ടറി ഒ.പി അബ്ദുറഹിമാൻ, ജെ.എസ്.എസ് ജില്ലാ പ്രസിഡന്റ് ടി. ഇബ്രാഹിം, വ്യാപാരി വ്യവസായി ഏകോപന ന്യൂഫോം സ്പോർട്സ് ക്ലബ് പ്രസിഡന്റ് പി.പി ജുബൈർ,എ.പി ഷൈജു, കെ.പി അഹമ്മദ്കുട്ടി, പി.കെ രാമൻകുട്ടി മാസ്റ്റർ ഇബ്രാഹിം വിസി എന്നിവർ സംസാരിച്ചു
വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് ജന. സെക്രട്ടറി സത്താർ പുറായിൽ സ്വാഗതവും സെക്രട്ടറി പ്രതീഷ് പി.പി. നന്ദിയും പറഞ്ഞു.

0 Comments