ഓമശ്ശേരി : കേരളം പ്രവാസി സംഘം ഓമശ്ശേരി മേഖലയിലെ മങ്ങാട് മുടൂര് മേപ്പള്ളി യൂണിറ്റ് സംഘടിപ്പിച്ച പ്രവാസി ക്ഷേമനിധി ക്യാമ്പയിൻ നൂറുകണക്കിന് പ്രവാസി സുഹൃത്തുക്കളുടെയും വിവിധ രാഷ്ട്രീയ നേതാക്കന്മാരുടെയും സാന്നിധ്യത്തിൽ നടന്നു
ഓമശ്ശേരി മുടൂര് ബൈത്തുന്നുർ മദ്രസ പരിസരത്ത് കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി അംഗവും താമരശ്ശേരി ഏരിയ പ്രസിഡണ്ടുമായ കലാം വാടിക്കൽ അധ്യക്ഷനായ പരിപാടി പി ടി എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്തു . കേരള പ്രവാസ സംഘം കോഴിക്കോട് ജില്ലാ സെക്രട്ടറി സി വി മുഹമ്മദ് ഇഖ്ബാൽ മുഖ്യാതിഥിയായിരുന്നു.
ഏരിയ സെക്രട്ടറിലത്തീഫ് കട്ടിപ്പാറ വിഷയാവതരണം നടത്തി.ഒട്ടനവധി കാലം നാടിൻ്റെ പുരോഗതിക്ക് വേണ്ടി പ്രവാസ ജീവിതം നയിച്ച പ്രദേശത്തെ മുതിർന്നവർക്ക് മൊമൻ്റൊനൽകി ആദരിച്ചു.
യൂണിറ്റ് സെക്രട്ടറി റിയാസ് ഒ കെ സ്വാഗതവും പ്രവാസി സംഘം ജില്ലാ കമ്മിറ്റി അംഗം അസ്‌ലം ആലിൻ തറ,മെമ്പർമാരായ ആനന്ദകൃഷ്ണൻ,ഉഷ ദേവി,വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കന്മാരായ ഓക്കേ സദാനന്ദൻ,കെ വി ഷാജി,ഓ എം ശ്രീനിവാസൻ,വിനോദ്,പ്രവാസി സംഘത്തിൻ്റെ മേഖല യൂണിറ്റ് നേതാക്കൾ എന്നിവർ ആശംസ പ്രസംഗം നടത്തി
പരിപാടിയുടെ ലക്ഷ്യമായ പ്രവാസി ക്ഷേമനിധിയിൽ അംഗത്വം ചേർക്കുന്നതിന് ഗസറ്റഡ് ഓഫീസറുടെയും(ഈസക്കോയ മാസ്റ്റർ)ക്ഷേമനിധി ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ചുരുങ്ങിയ സമയം കൊണ്ട് 60 ൽ പരം പ്രവാസി സുഹൃത്തുക്കൾക്ക് പ്രവാസി ക്ഷേമനിധിയിൽ അംഗത്വം ചേർന്ന് അപ്പ്രൂവൽ നേടാൻ സാധിച്ചതിൽ പ്രദേശത്തെ പ്രവാസി സുഹൃത്തുക്കൾക്ക് വളരെയധികം സഹായകമായി
ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത കേരളത്തിൽ മാത്രം ഉള്ളതുമായ ഇടതുപക്ഷ സർക്കാർ കൊണ്ട് വന്ന പ്രവാസി ക്ഷേമ പെൻഷൻ കേരളത്തിൽ നിലവിൽ 3000 രൂപ മുതൽ 7000 രൂപ വരെ പ്രവാസി ക്ഷേമനിധി ബോർഡ് വഴി വിവിധ തരങ്ങളിലായി നൽകിവരുന്നു,കൂടാതെ സ്വാന്തന സഹായങ്ങളിലൂടെ വിവാഹ ധന സഹായം ചികിത്സ സഹായം,വിദ്യാഭ്യാസ ധനസഹായം തുടങ്ങിയ ഒട്ടനവധി ആനുകൂല്യങ്ങളും ഇതിനോടൊപ്പമുണ്ട്.അത്തരം അനുകൂല്യങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് പ്രവാസി ക്ഷേമനിധി ക്യാമ്പുകളിലൂടെ കേരള പ്രവാസി സംഘം ലക്ഷ്യമിടുന്നത്.

0 Comments