LATEST

6/recent/ticker-posts

കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യത; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം



തിരുവനന്തപുരം: കേരളത്തിൽ നാളെ( 27/07/2025)  ന്ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മണിക്കൂറിൽ 50-60 കിലോമീറ്റർ വേഗതയിലും, ജൂലൈ 28, 29 തീയതികളിൽ 40-50 കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD) അറിയിച്ചു. ശക്തമായ കാറ്റ് സംസ്ഥാനത്ത് നാശനഷ്ടങ്ങളും ജീവഹാനിയും വരുത്തുന്ന പ്രധാന ദുരന്തമായതിനാൽ, പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു.

ശക്തമായ കാറ്റിനെ നേരിടാനുള്ള ജാഗ്രതാ നിർദേശങ്ങൾ

മരങ്ങളുടെ ചുവട്ടിൽ നിൽക്കരുത്: കാറ്റും മഴയും ഉള്ളപ്പോൾ മരങ്ങൾ കടപുഴകുകയോ ചില്ലകൾ ഒടിഞ്ഞുവീഴുകയോ ചെയ്യാം. മരങ്ങളുടെ ചുവട്ടിൽ നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ അരുത്. വീട്ടുവളപ്പിലെ അപകടകരമായ മരച്ചില്ലകൾ വെട്ടിയൊതുക്കണം. പൊതുസ്ഥലങ്ങളിൽ ഇത്തരം മരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക.

അപകടകരമായ വസ്തുക്കൾ ബലപ്പെടുത്തുക: ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ എന്നിവ കാറ്റിൽ വീഴാം. ഇവ കാറ്റില്ലാത്ത സമയത്ത് ബലപ്പെടുത്തുകയോ അഴിച്ചുവയ്ക്കുകയോ ചെയ്യുക. ഇവയ്ക്ക് സമീപം നിൽക്കുകയോ വാഹനങ്ങൾ നിർത്തുകയോ ചെയ്യരുത്.

വീടുകളിൽ ജാഗ്രത: കാറ്റ് വീശുമ്പോൾ വാതിലുകളും ജനലുകളും അടയ്ക്കുക. ജനലുകൾക്കോ വാതിലുകൾക്കോ സമീപം നിൽക്കാതിരിക്കുക. വീടിന്റെ ടെറസിൽ നിൽക്കുന്നത് ഒഴിവാക്കുക. ഓലമേഞ്ഞതോ ഷീറ്റ് പാകിയതോ ആയ ദുർബലമായ കെട്ടിടങ്ങളിൽ താമസിക്കുന്നവർ, മുന്നറിയിപ്പ് ലഭിക്കുമ്പോൾ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത കെട്ടിടങ്ങളിലേക്ക് മാറണം.

Post a Comment

0 Comments