റിയാദ് ' നീണ്ട ഇരുപത് വർഷക്കാലം കോമയിൽ കഴിഞ്ഞിരുന്ന സഊദി രാജ കുടുംബാംഗം രാജകുമാരൻ അല്‍വലീദ് ബിൻ ത്വലാൽ അന്തരിച്ചു. 36 വയസായിരുന്നു. അറബ് ലോകത്തെ ഏറ്റവും ധനികനും ശതകോടീശ്വരനുമായ ഖാലിദ് ബിന്‍ ത്വലാല്‍ രാജകുമാരന്റെ മകനായ അല്‍വലീദ് രാജകുമാരൻ 2005-ൽ ഒരു വാഹനാപകടത്തെത്തുടർന്നാണ് ഗുരുതരമായി പറിക്കേറ്റ് കോമയിൽ ആയത്.
തുടർന്ന് റിയാദ് കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയില്‍ ലൈഫ് സപ്പോര്‍ട്ടിലാണ് ജീവൻ നിലനിര്‍ത്തിയിരുന്നത്. സഊദി അറേബ്യയുടെ ഉറങ്ങുന്ന രാജകുമാരന്‍ എന്നാണ് ലോക മാധ്യമങ്ങള്‍ അല്‍വലീദ് രാജകുമാരനെ വിശേഷിപ്പിച്ചിരുന്നത്. 2005 ല്‍ ബ്രിട്ടനിലെ സൈനിക കോളേജില്‍ പഠിക്കുമ്പോഴാണ് ദാരുണ അപകടം നടന്നത്. തലച്ചോറിന് പരിക്കേറ്റതിനെ തുടര്‍ന്ന് അബോധാവസ്ഥയിലാവുകയായിരുന്നു.
0 Comments