LATEST

6/recent/ticker-posts

സംസ്ഥാനത്ത് വർഗ്ഗീയത വളർത്തുന്നത് സർക്കാർ സ്പോൺസർഷിപ്പിൽ അഡ്വ: കെ പ്രവീൺ കുമാർ



മുക്കം: സംസ്ഥാനത്ത് രൂക്ഷമായ വിധം വർഗീയത വളർത്തുന്നത് സർക്കാർ സ്പോൺസർഷിപ്പിലാണന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ. കെ പ്രവീൺ കുമാർ കുറ്റപ്പെടുത്തി. ഭരണ രംഗത്ത് എല്ലാ മേഖലയും കുത്തഴിഞ്ഞ് ശക്തമായ ജനവികാരം മറികടക്കാൻ വർഗീയത പ്രചരിപ്പിച്ച് ജനശ്രദ്ധ തിരിച്ചു വിടുകയാണ് സർക്കാർ ചെയ്യുന്നത്. ഒമ്പത് വർഷം കൊണ്ട് ജനങ്ങൾക്ക് മുമ്പിൽ പറയാൻ നേട്ടങ്ങളൊന്നുമില്ലാത്ത ഇടത് പക്ഷ ഭരണത്തിനെതിരെ അതിശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവമ്പാടി നിയോജക മണ്ഡലം യുഡിഎഫ് നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയർമാൻ സി കെ കാസിം അധ്യക്ഷത വഹിച്ചു.

ആരോഗ്യ വകുപ്പിൻ്റെ കൊടു കാര്യസ്ഥതക്കെതിരെ 23-ന് നടത്തുന്ന കലക്ടറേറ്റ് ധർണ്ണയിൽ നിയോജക മണ്ഡലത്തിൽ നിന്ന് 500 പ്രവർത്തകരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.

 ജനറൽ കൺവീനർ കെ ടി മൻസൂർ സ്വാഗതം പറഞ്ഞു. ബാബു പൈക്കാട്ടിൽ, സിജെ ആൻ്റണി, പി ജി മുഹമ്മദ്, ഷിനോയ് അടക്കാ പാറ, എം ടി അഷ്റഫ്, ജോബി ഇലന്തൂർ, എം സി സിറാജുദ്ധീൻ, ബി പി റഷീദ്, കെ എം പൗലോസ്, എൻഐ അബ്ദുൽ ജബ്ബാർ, ജോണി പ്ലാക്കാട്ട്,
കെ കോയ, എം മധുമാസ്റ്റർ, വിൻസൻ്റ് വടക്കേമുറി, യു പി മമ്മദ്, അഷ്ക്കർ ചെറിയ മ്പലത്ത് സംസാരിച്ചു.

Post a Comment

0 Comments