കൊല്ലം: കൊല്ലം തേവലക്കര സ്കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന് യാത്രാമൊഴി നല്‍കി നാട്.പൊതുദർശനത്തിനായി മൃതദേഹം സ്കൂളില്‍ എത്തിച്ചു. സഹപാഠികളും അധ്യാപകരും നാട്ടുകാരും അന്ത്യാഞ്ജലി അർപ്പിക്കും. തുടർന്ന് മൃതദേഹം ശാസ്താംകോട്ട വിളന്തറയിലെ വീട്ടില്‍ എത്തിക്കും. നിരവധി പേരാണ് മിഥുനെ അവസാന നോക്ക് കാണാൻ എത്തിയിരിക്കുന്നത്. സ്കൂളിന് പുറത്തേക്കും ആളുകളുടെ വലിയ നിരയാണുള്ളത്. തുർക്കിയില്‍ നിന്ന് കൊച്ചിയില്‍ വിമാനമിറങ്ങിയ അമ്മ സുജ പോലീസ് വാഹനത്തിൻറെ അകമ്ബടിയില്‍ കൊല്ലത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്.
0 Comments