LATEST

6/recent/ticker-posts

കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പത്മരാജൻ അന്തരിച്ചു



കൊല്ലം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും മുൻ കെ.പി.സി.സി അധ്യക്ഷനുമായിരുന്ന സി.വി. പത്മരാജൻ അന്തരിച്ചു. സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

രണ്ടു തവണ ചാത്തന്നൂർ മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി. കെ. കരുണാകരൻ, എ.കെ. ആന്‍റണി മന്ത്രിസഭകളിൽ മന്ത്രിയായിരുന്നു. മന്ത്രി പദവയിൽ ധനകാര്യം, വൈദ്യുതി, ഫിഷറീസ് വകുപ്പുകൾ കൈകാര്യം ചെയ്തു.

1983 മുതൽ നാലു വർഷം കെ.പി.സി.സി അധ്യക്ഷനായിരുന്നു. ഈ സമയത്താണ് തിരുവനന്തപുരത്ത് കെ.പി.സി.സി ആസ്ഥാന മന്ദിരം നിർമിച്ചത്.

1982-1983, 1991-1995 വർഷങ്ങളിലെ കരുണാകരൻ മന്ത്രിസഭയിലും 1995-1996ലെ ആൻറണി മന്ത്രിസഭയിലുമാണ് മന്ത്രിയായി പ്രവർത്തിച്ചത്. 1992ൽ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന് വാഹനാപകടത്തെ തുടർന്ന് ചെറിയകാലം നിയമസഭാ കക്ഷി നേതാവുമായിരുന്നു സി.വി. പത്മരാജൻ.

ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി അധ്യക്ഷനായാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. കൊല്ലം ഡി.സി.സി അധ്യക്ഷനായും ഉപാധ്യക്ഷനായും പ്രവർത്തിച്ചു

Post a Comment

0 Comments