LATEST

6/recent/ticker-posts

ഫ്രഷ്കട്ട് മാനേജ്മെൻ്റ് ഗുണ്ടകളെ വിട്ട് ജനകീയ സമര സമിതിയിലെ പ്രവർത്തകരെ ക്രൂരമായി അക്രമിച്ചു.



കൂടത്തായി : കട്ടിപ്പാറ പഞ്ചായത്തിലെ അമ്പായത്തോട് ഇറച്ചി പാറയിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാൻ്റിൽ നിന്നും വരുന്ന ദുർഗന്ധത്താലും ഇരുതുള്ളി പുഴയിലേക്ക് ഒഴുക്കിവിടുന്ന മലിന ജലം നിർത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഫ്രഷ് കട്ട് വിരുദ്ധ ജനകീയ സമര സമിതി നടത്തുന്ന സമരത്തിൽ സമാധാന പരമായി പങ്കെടുത്ത പ്രവർത്തകരെയും സ്ത്രീകളെയും മാനേജ്മെൻ്റ് നേതൃത്വത്തിൽ ഗുണ്ടകളെ കമ്പനിയിൽ നിന്ന് ഇറക്കിവിട്ട് ക്രൂരമായി ആക്രമിക്കുകയായിരുന്നു . ഗുരുതരമായി പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിലും മറ്റ് പരിക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശ്പത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഘർഷത്തിൽ സമരസമിതി പ്രവർത്തകരായ ഒൻപത് പേർക്കു പരുക്കേറ്റു.

വാർഡ് മെമ്പർമാരായ ഷീജ ബാബു, ഷംസിത ഷാഫി,സമരസമിതി പ്രവർത്തകരായ ജസ്ന, സൗദ, ഷമീറ അഷറഫ്, ഷംസീന, ഷഫീന,റഫ്നാസ്, മിർഷാദ് എന്നിവർക്കാണ് പരിക്കേറ്റത്

ജനജീവിതം താറുമാറായി കിടക്കുന്ന പ്രദേശത്തെ ഈ ദുരന്തത്തിൽ രക്ഷപ്പെടുത്താൻ ജനങ്ങൾ ഒറ്റകെട്ടായി സമരം നടത്തിവരികയായിരുന്നു. ഒരു മാസം മുൻപ് ഉദ്യോഗസ്ഥരും സമരസമിതി നേതാക്കളും പോലീസും ചേർന്ന് ഫ്രഷ് കട്ട് മനേജ്മെൻ്റുമായി നടത്തിയ ചർച്ചയിൽ ശാശ്വത പരിഹാരം നടത്തിയിട്ട് മാത്രമേ എനി കമ്പനി തുറക്കുകയുള്ളൂ എന്ന് ഉറപ്പ് നൽകിയവർ കുറച്ച് ദിവസം അടച്ചിടുകയും സമവായ ചർച്ചകളെല്ലാ കാറ്റിൽ പറത്തി വീണ്ടും ദുർഗന്ധം വമിക്കുന്ന രീതിയിൽ കമ്പനി നാട്ടുകാരെ വെല്ലുവിളിച്ച് തുറന്ന് പ്രവർത്തിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.

ഇന്നലെ ദുർഗന്ധം വമിക്കുന്ന ചത്ത കോഴികളെ കൊണ്ട് വന്ന വാഹനങ്ങൾ ജനകീയ സമര സമിതി തടഞ്ഞിരുന്നു. ഈ കമ്പനി അടക്കുന്നത് വരെ രാവും പകലും ശക്തമായ പ്രക്ഷോഭ പരിപാടികൾ നടത്തുമെന്ന് സമര സമിതി നേതാക്കളായ കുടുക്കിൽ ബാബു , പുഷ്പൻ നന്ദൻസ് , മുജീബ് കെ.കെ., വാർഡ് മെമ്പർമാരായ എം. ഷീജാ ബാബു , ഷംസിദഷാഫി, അനിൽ മാസ്റ്റർ,മറ്റ് സമരസമിതി കമ്മറ്റി ഭാരവാഹികളും അറിയിച്ചു.

Post a Comment

0 Comments