LATEST

6/recent/ticker-posts

ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികം ഇന്ന്; അനുസ്മരണ സമ്മേളനം രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും



കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികം ഇന്ന്. പുതുപ്പള്ളി സെയ്ന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലാണ് അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്. മതപരമായ ചടങ്ങുകൾക്കുശേഷം പള്ളിയങ്കണത്തിൽ നടക്കുന്ന അനുസ്മരണസമ്മേളനം ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനംചെയ്യും. സംസ്ഥാന കോൺഗ്രസ് കമ്മിറ്റിയാണ് അനുസ്മരണം സംഘടിപ്പിച്ചിട്ടുള്ളത്.


സമ്മേളനത്തിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി വ്യാഴാഴ്ച രാത്രി കോട്ടയത്തെത്തി. കൊച്ചിയിലെത്തിയ രാഹുൽ റോഡുമാർഗം കുമരകത്തെത്തി. രാത്രി ഒൻപതുമണിയോടെയെത്തിയ രാഹുൽ ഗാന്ധിക്ക് കുമരകം താജ് ഹോട്ടലിലാണ് വിശ്രമം.

കോൺഗ്രസ് നേതാക്കളും ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളും പ്രാർഥനയിൽ പങ്കെടുക്കുന്നു 

രാവിലെ പുതുപ്പള്ളി പള്ളിയിൽ നടക്കുന്ന കുർബാനയിൽ ഓർത്തഡോക്സ് സഭാധ്യക്ഷൻ മോർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ കാർമികനാകും. വിവിധ മെത്രാപ്പൊലീത്താമാരും വൈദികരും സഹകാർമികരാകും. കുർബാനയെത്തുടർന്ന് ഉമ്മൻ ചാണ്ടിയുടെ കബറിങ്കൽ ധൂപപ്രാർഥന. തുടർന്ന് അനുസ്മരണസമ്മേളനത്തിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷനാകും.

Post a Comment

0 Comments