കോഴിക്കോട്: ജൂലൈ മാസത്തിൽ തീര്‍ത്ഥാടന യാത്രകളുമായി കെഎസ്ആര്‍ടിസി. കോഴിക്കോട് ബഡ്ജറ്റ് ടൂറിസം സെല്ലാണ് കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലേയ്ക്ക് യാത്രകൾ സംഘടിപ്പിക്കുന്നത്. ഗുരുവായൂര്‍, കാടാമ്പുഴ, മൂകാംബിക തുടങ്ങിയ ക്ഷേത്രങ്ങളിലേയ്ക്കാണ് ഈ മാസത്തിലെ യാത്രകൾ.
ജൂലൈ 20ന് രാവിലെ 5 മണിയ്ക്ക് കോഴിക്കോട് ഡിപ്പോയിൽ നിന്ന് കാടാമ്പുഴ, ഗുരുവായൂര്‍ ക്ഷേത്രങ്ങളിലേയ്ക്കുള്ള യാത്ര പുറപ്പെടും. സൂപ്പര്‍ ഡീലക്സ് ബസിലുള്ള യാത്രയ്ക്ക് ആകെ 680 രൂപയാണ് നിരക്ക്. ബസ് ചാര്‍ജ് മാത്രമാണ് ഇതിൽ ഉൾപ്പെടുന്നത്. ജൂലൈ 26ന് രാത്രി 8 മണിയ്ക്ക് മൂകാംബികയിലേയ്ക്ക് യാത്രയുണ്ട്. 2 ദിവസത്തെ യാത്രയ്ക്ക് ആകെ 1850 രൂപയാണ് ചാര്‍ജ് ചെയ്യുന്നത്. സൂപ്പര്‍ ഡീലക്സ് ബസിലാണ് യാത്ര. ബസ് ചാര്‍ജ് മാത്രമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ജൂലൈ 17ന് പഞ്ചപാണ്ഡവ ക്ഷേത്രത്തിലേയ്ക്ക് യാത്ര സംഘടിപ്പിക്കുന്നുണ്ട്. 2 ദിവസത്തെ യാത്രയ്ക്ക് 2,180 രൂപയാണ് ഈടാക്കുക. സൂപ്പര്‍ ഡീലക്സ് ബസിലാണ് യാത്ര. ഇതിൽ ബസ് ചാര്‍ജ് മാത്രമാണ് ഉൾപ്പെടുന്നത്. 22ന് പുലര്‍ച്ചെ 4 മണിയ്ക്ക് തൃശൂര്‍ നാലമ്പല യാത്ര തിരിക്കും. സൂപ്പര്‍ ഡീലക്സ് ബസ് യാത്രയ്ക്ക് 1,050 രൂപയാണ് (ബസ് ചാര്‍ജ് മാത്രം) നിരക്ക്. 23ന് രാത്രി 9 മണിയ്ക്ക് കോട്ടയം നാലമ്പല യാത്ര പുറപ്പെടും. സൂപ്പര്‍ ഡീലക്സ് ബസാണ് ഈ യാത്രയിലും ഉപയോഗിക്കുക. ആകെ 1,270 രൂപയാണ് ഈടാക്കുക.

0 Comments