LATEST

6/recent/ticker-posts

കൊല്ലത്ത് മലപ്പുറം സ്വദേശിയായ കടയുടമയെയും ജീവനക്കാരിയെയും ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി


 

കൊല്ലം: ആയൂരിൽ ടെക്സ്റ്റൈൽസ് ഉടമയെയും ജീവനക്കാരിയെയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം സ്വദേശി അലി, പള്ളിക്കല്‍ സ്വദേശിനി ദിവ്യമോൾ എന്നിവരാണ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു. ആയൂരിലുള്ള ലാവിഷ് എന്ന ടെക്സ്റ്റൈൽസ് ഒരു വർഷംമുൻപായിരുന്നു തുടങ്ങിയത്.കടയിലെ മാനേജരാണ് ദിവ്യാമോൾ. അലിയും ദിവ്യയും തമ്മിൽ പ്രണയത്തിലായിരുന്നതായി മറ്റ് ജീവനക്കാർ പറയുന്നു. ഇന്നലെ ജോലി കഴിഞ്ഞ് ദിവ്യമോൾ വീട്ടിൽ ചെന്നിരുന്നില്ല. ഇവർ ഒന്നിച്ചാണ് ബെംഗളൂരുവിലും കോയമ്പത്തൂരിലും പോയി വസ്ത്രങ്ങൾ വാങ്ങിയിരുന്നത്.ചടയമംഗലം പൊലീസെത്തി മേൽനടപടികൾ ആരംഭിച്ചു. രണ്ട് ഫാനിലായാണ് ഇവർ തൂങ്ങിനിന്നത്. മരിച്ച ദിവ്യ രണ്ട് പെൺകുട്ടികളുടെ മാതാവാണ്.

Post a Comment

0 Comments