LATEST

6/recent/ticker-posts

വെണ്ണക്കോട് സ്വദേശിയായ പതിനെട്ടുകാരൻ കുളത്തിൽ മുങ്ങി മരിച്ചു



ഓമശ്ശേരി: കൊടുവള്ളിയിൽ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. വെണ്ണക്കോട് അയനികുന്നുമ്മൽ സൈനുദ്ദീന്റെ മകൻ മുഹമ്മദ് നാജിൽ (18) ആണ് മരിച്ചത്. കൊടുവള്ളി കെഎംഒ ഹുദവി വിദ്യാർത്ഥിയാണ്.

കരുവൻപൊയിൽ ഭാഗത്തുള്ള ആഴംകൂടിയ പൊതു കുളത്തിലായിരുന്നു അപകടം. നിരവധി കുട്ടികൾ പല ഭാഗങ്ങളിൽ നിന്നും ഇവിടെ കുളിക്കാൻ എത്താറുണ്ട്. മരിച്ച കുട്ടിയും കൂട്ടുകാർക്കൊപ്പം ഇവിടെ എത്തിയതാണ്. സംഭവ സ്ഥലത്തു വെച്ചുതന്നെ  മരണപ്പെട്ടിരുന്നു.


Post a Comment

0 Comments