ഓമശ്ശേരി:വയനാട്ടിലെ ഉരുൾ ദുരിത ബാധിതർക്കായി ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ജനകീയ സമിതി സ്വരൂപിച്ച ഫണ്ടുമായി ബന്ധപ്പെട്ട് ഇടതുപക്ഷം നുണ പ്രചരിപ്പിക്കുകയാണെന്ന് ജനകീയ സമിതി ചെയർമാൻ പി.കെ.ഗംഗാധരൻ,ജന.കൺവീനർ യൂനുസ് അമ്പലക്കണ്ടി എന്നിവർ ആരോപിച്ചു.വിദ്യാഭ്യാസ മേഖലയിൽ വിനിയോഗിക്കുന്നതിനായാണ് ഫണ്ട് ശേഖരിച്ചത്.ഇപ്പോൾ ആരോപണമുന്നയിച്ച പ്രതിപക്ഷ മെമ്പർ കെ.ആനന്ദ കൃഷ്ണൻ ഉൾപ്പടെയുള്ള ജനകീയ സമിതി ഭാരവാഹികൾ ഇതുമായി ബന്ധപ്പെട്ട് മേപ്പാടി ഗ്രാമപ്പഞ്ചായത്തധി'കൃതരുമായി നേരിലും അല്ലാതെയും നിരവധി തവണ ചർച്ച നടത്തിയിട്ടുണ്ട്.ദുരന്തത്തിൽ നാമാവശേഷമായ വെള്ളർമല സ്കൂളിലെ എൽ.പി.വിഭാഗം വിദ്യാർത്ഥികൾക്കായി മേപ്പാടി പഞ്ചായത്ത് ഓഫീസിനോട് ചേർന്ന് ബിൽഡിംഗ് അസോസിയേഷൻ ഓഫ് ഇന്ത്യ നിർമ്മിച്ച് നൽകുന്ന കെട്ടിടതനിർമ്മിച്ച് ക്ലാസുകളും സ്മാർട്ട് റൂമുകളാക്കുന്നതിന് പ്രസ്തുത ഫണ്ട് വിനിയോഗിക്കുന്നതിനാണ് ചർച്ചകളിൽ ധാരണയായത്.
ഇക്കാര്യം പഞ്ചായത്ത് ഭരണസമിതിയിൽ അവതരിപ്പിക്കുകയും മുഴുവൻ അംഗങ്ങളും ഐക്യകൺഠ്യേന അംഗീകരിക്കുകയും ചെയ്തതാണ്.കെട്ടിട നിർമ്മാണം ത്വരിത ഗതിയിൽ . വരുന്നുണ്ട്.അത് പൂർത്തിയായാൽ മാത്രമേ സ്മാർട്ട് ക്ലാസ് റൂം പദ്ധതി നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ.പിരിവെടുത്ത് ലഭിച്ച അഞ്ചര ലക്ഷം രൂപ സൗത്ത് മലബാർ ഗ്രാമീണ ബാങ്കിന്റെ ഓമശ്ശേരി ബ്രാഞ്ചിൽ ചെയർമാൻ,ജന.കൺവീനർ എന്നിവരുടെ പേരിൽ തുടങ്ങിയ ജനകീയ സമിതിയുടെ ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിച്ചതാണെന്നത് ആരോപണം ഉന്നയിച്ചവർക്കും അറിയുന്ന വസ്തുതയാണ്.യാഥാർത്ഥ്യം ഇതായിരിക്കെ രാഷ്ട്രീയ ലക്ഷ്യം മുൻ നിർത്തി ഇല്ലാക്കഥകൾ പ്രചരിപ്പിച്ച് പൊതു ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കാനുള്ള നീച ശ്രമം വിലപ്പോവില്ലെന്ന് ഇരുവരും പറഞ്ഞു.
മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നവം കേരള സദസ്സിനോടനുബന്ധിച്ച് ഓമശ്ശേരിയിൽ ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സംഘാടക സമിതി പഞ്ചായത്ത് വാഹനവും സൗകര്യങ്ങളും ഉപയോഗിച്ച് നടത്തിയത് പണപ്പിരിവിന്റെ വരവ്-ചെലവ് കണക്ക് ഒന്നര വർഷം കഴിഞ്ഞിട്ടും കമിറ്റി വിളിച്ച് അവതരിപ്പിക്കാത്തവർ സുതാര്യമായി ബാങ്കിൽ നിക്ഷേപിച്ച വയനാട് ഫണ്ടിനെക്കുറിച്ച് അസത്യങ്ങൾ പ്രചരിപ്പിക്കുന്നത് ' ഇത് തിരിച്ചറിയാനുള്ള രാഷ്ട്രീയ പ്രബുദ്ധത ഓമശ്ശേരിയിലെ പൊതു ജനങ്ങൾക്കുണ്ടെന്നും പി.കെ.ഗംഗാധരനും യൂനുസ് അമ്പലക്കണ്ടിയും പറഞ്ഞു.
0 Comments