കൂടത്തായി : അഞ്ച് വർഷത്തോളമായി കട്ടിപ്പാറ പഞ്ചായത്തിലെ അമ്പായത്തോട് ഇറച്ചി പാറയിൽ പ്രവർത്തിക്കുന്ന ഫ്രഷ് ക്കട്ട് എന്ന കോഴി അറവ് മാലിന്യ സംസക്കരണ പ്ലാൻ്റിൽ നിന്ന് പുറത്തു വരുന്ന അസഹനീയമായ ദുർഗന്ധത്താലും കമ്പനി ഇരുതുള്ളി പുഴയിലേക്ക് ഒഴുക്കിവിടുന്ന സ്ലറി കാരണം പുഴയിലെ വെള്ളം മലിനമായതിനാലും ഓമശേരി ,താമരശ്ശേരി, കോടഞ്ചേരി, പഞ്ചായത്തിലേയും നലായിരത്തോളം കുടുംബങ്ങൾ തീരാ ദുരിതത്തിലാണ്. ശ്വാസംമുട്ട്, ചെറിച്ചിൽ , മറ്റ് പല അസുഖങ്ങൾ കാരണം ജനങ്ങൾ ജീവിക്കാൻ തന്നെ പ്രയാസമനുഭവിക്കുകയാണ്.
രണ്ടു മാസം മുമ്പ് ഇരു തുള്ളി പുഴ സംരക്ഷണ സമിതി കമ്പനിയുമായുണ്ടാക്കിയ കരാറിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടാക്കാത്ത രീതിയിൽ പുഴയെ മലിന പ്പെടുത്താതെ ഉല്പാദനം നടത്താമെന്ന് മാനേജ് മെൻ്റ് ഉറപ്പു നൽകിയിരുന്നു. എന്നാൽ ഈ കരാർ ലംഘിച്ചുകൊണ്ട് ജനങ്ങളെ വീണ്ടും ദുരിതത്തിൻ്റെ പടു കുഴിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. ഇനി കമ്പനി അടച്ചുപൂട്ടുകയല്ലാതെ മറ്റു മർഗ്ഗങ്ങളില്ല. കമ്പനി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഇരുതുള്ളിപുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നൂറുക്കണക്കിന് ആളുകൾ കമ്പനിയുടെ മുമ്പിലെ സമര പന്തലിലേക്ക് നടത്തിയ ജനകീയ പ്രക്ഷേഭം താമരശ്ശേരി പഞ്ചായത്ത് വാർഡ് മെമ്പർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
സമരസമിതി ചെയർമാൻ ബാബു കുടുക്കിൽ അദ്ധ്യക്ഷത വഹിച്ചു. പുഷ്പൻ, മുജീബ് .കെ.കെ., ഇമ്പിച്ചി മോയി, വാർഡ് മെമ്പർമാരായ എം.ഷീജ ബാബു, ഷംസിദഷാഫി, എന്നിവരും ബാലകൃഷ്ണൻപുല്ലങ്ങോട് ഷരീഫ് പള്ളി കണ്ടി, റാമിസ് ഷാജിർ,അസീസ്, ഫൈസൽ കരിമ്പാല കുന്ന്, തുടങ്ങിയവർ സംസാരിച്ചു.
തമ്പി പറകണ്ടത്തിൽ സ്വാഗതവും അജ്മൽ നന്ദിയും പറഞ്ഞു




0 Comments