LATEST

6/recent/ticker-posts

ഡോ എം.കെ.മുനീർ എം.എൽ.എ.യുടെ ഗ്രാമയാത്ര:ഓമശ്ശേരിയിൽ പരാതികൾ 20 വരെ സ്വീകരിക്കും.

ഓമശ്ശേരി:ആഗസ്ത്‌ 12 മുതൽ 30 വരെ കൊടുവള്ളി നിയോജക മണ്ഡലത്തിൽ ഡോ:എം.കെ.മുനീർ എം.എൽ.എ.യുടെ നേതൃത്വത്തിൽ നടക്കുന്ന ഗ്രാമ യാത്രയുടെ ഭാഗമായി ഓഗസ്ത്‌ 27 ന്‌ (ബുധൻ)ഓമശ്ശേരിയിൽ ജനസഭ നടക്കും.മണ്ഡലത്തിലെ ജനങ്ങളുമായി നേരിട്ട്‌ സംവദിക്കുന്നതിനും അവരുടെ പ്രശ്നങ്ങൾക്ക്‌ പരിഹാരം കാണുന്നതിനും വേണ്ടിയാണ്‌ എം.എൽ.എ.ഗ്രാമയാത്രയും അതോടനുബന്ധിച്ച്‌ ജനസഭയും സംഘടിപ്പിക്കുന്നത്‌.

ഓമശ്ശേരി പഞ്ചായത്തിലെ പൊതു ജനങ്ങൾക്ക്‌ ഇന്ന് (വ്യാഴം) മുതൽ ആഗസ്ത്‌ 20 വരെ പഞ്ചായത്ത്‌ ഓഫീസിലെ മീറ്റിംഗ്‌ ഹാളിൽ സജ്ജീകരിച്ച കൗണ്ടറിൽ രാവിലെ 11 മണി മുതൽ വൈകു:4 മണി വരെ നേരിട്ട്‌ പരാതികൾ നൽകി റസീപ്റ്റ്‌ കൈപറ്റാവുന്നതാണ്‌.പ്രവൃത്തി ദിവസങ്ങളിൽ മാത്രമാണ്‌ കൗണ്ടർ പ്രവർത്തിക്കുക.സർക്കാർ ഓഫീസുകളുമായി ബന്ധപ്പെട്ടുള്ള പരിഹാരമാവേണ്ട പ്രശ്നങ്ങളാണ്‌ പരാതിയായി സമർപ്പിക്കേണ്ടതെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.

Post a Comment

0 Comments