ഓമശ്ശേരി:വിശ്രുത പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ,ഫത് വ കമ്മിറ്റികളിൽ അംഗവുമായിരുന്ന പി.സി.കുഞ്ഞാലൻ കുട്ടി മുസ്‌ലിയാരുടെ ഇരുപത്തിയൊമ്പതാം ത്രിദിന ഉറൂസ് മുബാറക്കിന് നാളെ(വെള്ളി) അമ്പലക്കണ്ടി പുതിയോത്ത് ജുമാ മസ്ജിദിൽ തുടക്കമാവുമെന്ന് മഹല്ല് പ്രസിഡണ്ട് മഠത്തിൽ മുഹമ്മദ് ഹാജി,ജന.സെക്രട്ടറി കെ.മുഹമ്മദ് ബാഖവി എന്നിവർ അറിയിച്ചു.പുതിയോത്ത് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന വിവിധങ്ങളായ പരിപാടികളോടെ ഉറൂസ് മുബാറക് നടക്കുന്നത്.നാളെ സുബ്‌ഹി നിസ്കാരാനന്തരം നടക്കുന്ന ഖത്തം തുടങ്ങൽ ചടങ്ങോടെയാണ് ഉറൂസിന് തുടക്കമാവുക.റഫീഖ് സകരിയ്യ ഫൈസി കൂടത്തായി നസ്വീഹത്തിന് നേതൃത്വം നൽകും.മഗ്‌രിബ് നിസ്കാരാനന്തരം നടക്കുന്ന മത പ്രഭാഷണ വേദി നാസർ ഫൈസി കൂടത്തായി ഉൽഘാടനം ചെയ്യും.യു.പി.അബ്ദുല്ല സലീം വാഫി പ്രഭാഷണം നടത്തും.
മറ്റന്നാൾ (ശനി)രാവിലെ 10 മണിക്ക് പൂർവ്വ വിദ്യാർത്ഥി സംഗമം നടക്കും.മഗ്‌രിബ് നിസ്കാരാനന്തരം മജ് ലിസുന്നൂർ സംഗമം അഡ്വ:ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഉൽഘാടനം ചെയ്യും.മജ്‌ലിസുന്നൂറിന് സയ്യിദ് ശാഹിൻ ഫൈസി അൽ ബുഖാരി പാണ്ടിക്കാട് നേതൃത്വം നൽകും.ഞായറാഴ്ച്ച രാവിലെ 9.30 ന് അനുസ്മരണ സമ്മേളനവും ദുആ മജ്‌ലിസും ആരംഭിക്കും.മഹല്ല് ഖത്തീബ് പി.സി.ഉബൈദ് ഫൈസി ഉൽഘാടനം ചെയ്യും.ആർ.വി.കുട്ടി ഹസ്സൻ ദാരിമി അനുസ്മരണ പ്രഭാഷണം നടത്തും.മുഹമ്മദ് ഹൈത്തമി വാവാട് പ്രാർത്ഥനക്ക് നേതൃത്വം നൽകും.മുൻ എം.എൽ.എ.വി.എം.ഉമർ മാസ്റ്റർ,മലയമ്മ അബൂബക്കർ ഫൈസി,പുതിയോത്ത് മുദരിസ് മുഹമ്മദ് സൈനുൽ ആബിദീൻ ബാഖവി കാവനൂർ,പുതിയോത്ത് പി.സി.ഉസ്താദ് ഖുർആൻ കോളജ് പ്രൻസിപ്പൽ ഹാഫിള് സൽമാൻ മാഹിരി എന്നിവർ പ്രസംഗിക്കും.സാദാത്തീങ്ങളും പണ്ഡിതന്മാരും സംബന്ധിക്കും.തുടർന്ന് അന്നദാനവും നടക്കും.
0 Comments