താമരശ്ശേരി : ശുദ്ധവായുവും ശുദ്ധജലവും നിഷേധിക്കുന്ന തരത്തിൽ ഒരു ജനതയെ ആകമാനം ദുരിതക്കയത്തിൽ മുക്കിയ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാൻ്റ് അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് ഓഗസ്റ്റ് 14 ന് കോഴിക്കോട് ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്ലാൻ്റിലേക്ക് നടത്തുന്ന യുവജന മാർച്ച് വിജയിപ്പിക്കാൻ കൂടത്തായ് ഇവൻ്റോ കൺവെൻഷൻ സെൻ്ററിൽ ചേർന്ന യൂനിറ്റ് യൂത്ത് ലീഗ് സമ്മേളനം തീരുമാനിച്ചു. സമ്മേളനം ജില്ലാ യൂത്ത് ലീഗ് ജന: സെക്രട്ടറി ടി.മൊയ്തീൻ കോയ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡണ്ട് പി.പി. മശ്ഹൂദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രവർത്തക സമിതിയംഗം റഫീഖ് കൂടത്തായ് മുഖ്യ പ്രഭാഷണം നടത്തി ജനറൽ സെക്രട്ടറി വി.കെ.ആഷിർ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ വി.കെ. ഇമ്പിച്ചി മോയി, വൈ പ്രസിഡണ്ട് പി.പി. കുഞ്ഞമ്മദ്, കൂടത്തായി ഒന്നാം വാർഡ് മുസ്ലിം ലീഗ് ജന: സെക്രട്ടറി കെ.കെ.മുജീബ്, കൂടത്തായി സൗത്ത് വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് സി.പി. ഉണ്ണി മോയി, ജന സെക്രട്ടറി പി.പി. ജുബൈർ, എം.എസ്.എഫ് സംസ്ഥാന വിംഗ് കൺവീനർ ടി കെ ജീലാനി, പഞ്ചായ ത്ത് യൂത്ത് ലീഗ് വൈ.പ്രസി .എൽ. വി മുനീർ, മുജീബ് കുളിക്കുന്ന്, കെ.കെ.ജലീൽ,ഒ പി എം അഷ്‌റഫ്,msf ഹരിത മണ്ഡലം ജനറൽ സെക്രട്ടറി നിഷാന സി കെ, ഫിലു നാസർ, ഫായിസ് പി പി, സഹീൽ ശാലു കെ കെ,അഷ്‌കർ സി കെ പി, സനു ഷമ്മാസ്, കെ പി ഷൌക്കത്ത്,യാസീൻ മണിമുണ്ട,യൂത്ത് ലീഗ് പ്രസിഡന്റായി തെരഞ്ഞെടുത്ത എ കെ ഷാനവാസ് എന്നിവർ സംസാരിച്ചു.
ജനറൽ
സെക്രട്ടറിയായി തെരഞ്ഞെടുത്ത സുഹൈൽ എം എം നന്ദിയും പറഞ്ഞു.
മെമ്പർഷിപ്പ് അടിസ്ഥാനനത്തിലുള്ള പുതിയ യൂനിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസറും പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി യുമായ സഅദ് കൈവേലിമുക്ക് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
കൂടത്തായി യൂണിറ്റ് മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികൾ2025-28
പ്രസിഡന്റ്
എ കെ ഷാനവാസ്
വൈസ് പ്രസിഡന്റ്
ഷമീം കാക്കോഞ്ഞി
ഹാജറ ബീവി
നിയാസ് അഹ്മദ്
ജനറൽ സെക്രട്ടറി
എം എം സുഹൈൽ
സെക്രട്ടറി
മുഹമ്മദ് നാസിം
ഫാത്തിമ നിഫ നസ്രിൻ
വി സി അനീസ്
ട്രഷറർ
മിർഷാദ് ബാപ്പു
0 Comments