LATEST

6/recent/ticker-posts

ശിഹാബ് തങ്ങൾ അനുസ്മരണവും ആരോഗ്യ ബോധവൽക്കരണ ക്യാമ്പും നടത്തി



കൂടത്തായി ഇസ്ലാമിക് ദഅ് വാ സെൻ്ററിന് കീഴിലുള്ള ശിഹാബ് തങ്ങൾ മെഡിക്കൽ വിംഗിൻ്റെ ആഭിമുഖ്യത്തിൽ ശിഹാബ് തങ്ങൾ അനുസ്മരണവും ഹെൽത്ത് അവർനൈസ് ക്യാമ്പും ഐ ഡി സി ഓഡിറ്റോറിയത്തിൽ നടത്തി. ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. കരുണാകരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. ചെയർമാൻ വി.കെ. ഇമ്പിച്ചി മോയി അധ്യക്ഷത വഹിച്ചു. റഫീഖ് കൂടത്തായി അനുസ്മരണ പ്രഭാഷണം നടത്തി.
പി.പി. കുഞ്ഞായിൻ ഹാജി, യു.കെ. ഹുസൈൻ ഓമശ്ശേരി, എ.കെ. കാതിരി ഹാജി, ബാബു കുടുക്കിൽ, കെ. പി. കുഞ്ഞമ്മദ്, മുജീബ് കൂളിക്കുന്ന്,കെ കെ മുജീബ്, ടി.കെ. ജീലാനി, പി.പി. കുഞ്ഞി അഹമ്മദ് പ്രസംഗിച്ചു. ഹെൽത്ത് അവൈർനസ് ക്ലാസിന് ഫൊഹോവെ സ്റ്റേറ്റ് ഹെഡ് റിലേഷ് കോഴിക്കോട് ഓസ്കാർ വിൽനസ് സെൻ്റർ ഡയറക്ടർ നിസാർ വി. കെ നേതൃത്വം നൽകി. മെഡിക്കൽ വിംഗ് കൺവീനർ കെ. കെ ഗഫൂർ സ്വാഗതവും എ.കെ ഹംസ നന്ദിയും പറഞ്ഞു

Post a Comment

0 Comments