തിരുവമ്പാടി: കൂടരഞ്ഞി കൽപ്പിനിയിൽ ഒരു കുടുംബത്തിലെ നാലുപേർക്ക് വെട്ടേറ്റു. കൂടരഞ്ഞി മണിമല ജോണി ( 60), ഭാര്യ മേരി ( 55) മകൾ ജാനറ്റ്, ജോണിയുടെ സഹോദരി ഫിലോമിന (65) എന്നിവർക്കാണ് വെട്ടേറ്റത്. നാലുപേരെയും മുക്കം കെഎംസിടി ആശുപത്രിയിൽ പ്രവേശിച്ചു.
ജോണിയുടെ സഹോദരൻ്റെ മകൻ ജോബിഷ് ആണ് വെട്ടിയത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. കൈക്ക് പരിക്കേറ്റ ജോബിഷും കെഎംസിടി ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം.

0 Comments