LATEST

6/recent/ticker-posts

ഓമശ്ശേരി ടൗണിലെ ട്രാഫിക് പരിഷ്കരണത്തിൽ സർക്കാരിന്റെ അടിയന്തിര ഇടപെടൽ ഉണ്ടാവണം : വ്യാപാരി വ്യവസായി ഏകോപന സമിതി


ഓമശ്ശേരി: ഓമശ്ശേരി ടൗണിൽ വർധിച്ചുവരുന്ന ഗതാഗതകുരുക്ക് യാത്രക്കാർക്കും വ്യാപാരികൾക്കുണ് ഔട്ടോതൊഴിലാളികൾക്കും ഒരുപോലെ പ്രയാസം സൃഷ്ടിക്കുന്നു. ഇത് പരിഹരിക്കുന്നതിന് വേണ്ടി ഗ്രാമ പഞ്ചായത്തിന്റെയും ബന്ധപ്പെട്ട ഡിപ്പാർട്ടമെന്റ് കളുടെയും അടിയന്തിര ഇടപെടലുകൾ ഉണ്ടാവണമെന്ന് ഓമശ്ശേരിയിലെ വ്യാപാരികൾ ആവശ്യപ്പെട്ടു. 

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഓമശ്ശേരി യൂണിറ്റ് 
വാർഷിക ജനറൽബോഡി യും ആശ്വാസ് വിതരണവും വിദ്യാഭ്യാസ അവാർഡ് ദാനവും ഓമശ്ശേരി റൊയാഡ് ഡൌൺടൌൺ ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. 
 KVVES ജില്ലാ വൈസ് പ്രസിഡന്റ് അമീർമുഹമ്മെദ് ഷാജി ഉത്‌ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് എംപി അഷ്‌റഫ് അധ്യക്ഷത വഹിച്ചു 
ജില്ലാ ട്രെഷറർ ജിജി കെ തോമസ് ആശ്വാസ് വിതരണം നിർവഹിച്ചു. 
ജില്ല വൈസ് പ്രസിഡന്റ് എം ബാബുമോൻ സലാം നരിക്കുനി സരസ്വതി താമരശേരി വികെ രാജീവ് പികെ സലിം കെ ലത്തീഫ് എകെ മുഹമ്മദലി കെ വേലായുധൻ വിവി ഹുസ്സൈൻ വികെ സാദിഖ് നൗഷാദ് ചെംബ്ര സാജിദ് പാലിയിൽ മേഴ്‌സിജെഴ്സൺ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments