LATEST

6/recent/ticker-posts

ഓമശ്ശേരിയിൽ കർഷക സംഗമത്തിൽ മികച്ച കർഷകരെ ആദരിച്ചു.

ഓമശ്ശേരി:ഗ്രാമപഞ്ചായത്തും കൃഷി ഭവനും കർഷക ദിനത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച കർഷക സംഗമത്തിൽ വെച്ച്‌ പഞ്ചായത്തിലെ മികച്ച കർഷകരെ പൊന്നാടയണിയിച്ചും ഉപഹാരങ്ങളും പണിയായുധങ്ങളും നൽകിയും ആദരിച്ചു.ഓമശ്ശേരി കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച കർഷക സംഗമം ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.കരുണാകരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത്‌ മെമ്പർ നാസർ എസ്റ്റേറ്റ്‌ മുക്ക്‌ മുഖ്യപ്രഭാഷണം നടത്തി.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി ഒമ്പത്‌ വിഭാഗങ്ങളിലെ മികച്ച കർഷകരെ പ്രഖ്യാപിക്കുകയും പരിചയപ്പെടുത്തുകയും ചെയ്തു.

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ പി.കെ.ഗംഗാധരൻ,ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ സീനത്ത്‌ തട്ടാഞ്ചേരി,ബ്ലോക്‌ പഞ്ചായത്തംഗങ്ങളായ എസ്‌.പി.ഷഹന,ടി.മഹ്‌റൂഫ്‌,മുൻ ബ്ലോക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.പി.കുഞ്ഞായിൻ,യു.കെ.അബു ഹാജി,ഒ.എം.ശ്രീനിവാസൻ നായർ,ഒ.കെ.സദാനന്ദൻ,പഞ്ചായത്തംഗങ്ങളായ പി.അബ്ദുൽ നാസർ,എം.എം.രാധാണി ടീച്ചർ,സൈനുദ്ദീൻ കൊളത്തക്കര,ഒ.പി.സുഹറ,അശോകൻ പുനത്തിൽ,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,എസ്‌.ബി.ഐ.ഓമശ്ശേരി ബ്രാഞ്ച്‌ മാനേജർ എ.ബാലൻ,കെ.കരുണാകരൻ മാസ്റ്റർ,അഗസ്റ്റിൻ ജോസഫ്‌ കണ്ണേഴത്ത്‌,ടി.ശ്രീനിവാസൻ,എം.പി.രാഗേഷ്‌,കെ.എം.സെബാസ്റ്റ്യൻ,ബേബി മഞ്ചേരിൽ,പാട ശേഖര സമിതി പ്രസിഡണ്ട്‌ മുഹമ്മദ്‌ ഹാജി തടായിൽ വെസ്റ്റ്‌ വെണ്ണക്കോട്‌,അസിസ്റ്റന്റ്‌ കൃഷി ഓഫീസർ പി.കൃഷ്ണ ദാസ്‌,കൃഷി അസിസ്റ്റന്റ്‌ കെ.എ.ഇർഫാൻ എന്നിവർ സംസാരിച്ചു.കൃഷി ഓഫീസർ ആർ.വിഷ്ണു സ്വാഗതവും കൃഷി അസിസ്റ്റന്റ്‌ വി.വി.ശ്രീകുമാർ നന്ദിയും പറഞ്ഞു.

പി.കെ.ചാത്തൻ(മുതിർന്ന കർഷകൻ),ബൈജു കീഴ്ത്താമരക്കുളത്ത്‌(ജൈവ കർഷകൻ),ശ്രീജ ഓട്ടക്കാഞ്ഞിരത്തിങ്ങൽ((വനിത കർഷക),വി.ഗീത(പട്ടിക ജാതി കർഷക),പി.കെ.ഗോപാലൻ(പട്ടിക വർഗ്ഗ കർഷകൻ),എം.എസ്‌.അനന്ദു(വിദ്യാർത്ഥി കർഷകൻ),റെജി ജെ കരോട്ട്‌(സമ്മിശ്ര കർഷകൻ),പുഷ്‌പ മാളിയേക്കൽ(സംയോജിത കർഷക),സിന്ധു ബാബു മന്നിങ്ങൽ(ക്ഷീര കർഷക) എന്നിവരേയാണ്‌ മികച്ച കർഷകരായി പ്രഖ്യാപിച്ചത്‌.എൽ.പി,യു.പി.വിഭാഗം കുട്ടികൾക്കായി സംഘടിപ്പിച്ച കാർഷിക ക്വിസ്‌ മൽസരത്തിൽ എ.ടി.ദേവനന്ദ,കെ.അതുല്യ(ഇരുവരും ഒന്നാം സ്ഥാനം),ഷ ഹബ ഫാത്വിമ,എ.ടി.മുഹമ്മദ്‌ നിയാസ്‌(ഇരുവരും രണ്ടാം സ്ഥാനം),ഇ.മുഹമ്മദ്‌ ഷ യാൻ(മൂന്നാം സ്ഥാനം) എന്നിവർ ജേതാക്കളായി.


Post a Comment

0 Comments