LATEST

6/recent/ticker-posts

മമ്മൂട്ടിക്കായുള്ള പ്രാർത്ഥനകൾ സഫലം,​ ദി കിംഗ് വീണ്ടും അമരത്തേക്ക്


കൊച്ചി: മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി സമ്പൂർണ രോഗമുക്തനായി പിറന്നാൾ ദിനമായ സെപ്‌തംബർ ഏഴിന് പൊതുവേദിയിൽ എത്തും. ഒരു മാസത്തിനുശേഷം അഭിനയത്തിലേക്കും തിരിച്ചെത്തും. രോഗമുക്തനായ വിവരം പേഴ്സണൽ മേക്കപ്പ്‌മാനും മമ്മൂട്ടി കമ്പനി മാനേജിംഗ് ഡയറക്‌ടറുമായ എസ്. ജോർജ്, അടുത്ത സുഹൃത്തും നിർമ്മാതാവുമായ ആന്റോ ജോസഫ് എന്നിവരാണ് ഫേസ്ബുക്കിൽ പങ്കുവച്ചത്. മമ്മൂട്ടിക്കു ഉമ്മ നൽകുന്ന ചിത്രം നടൻ മോഹൻലാൽ ലൗ ഇമോജിയോടെ ഫേസ്ബുക്കിൽ പങ്കിട്ടു.

ഏഴുമാസമായി ചികിത്സയിലും വിശ്രമത്തിലുമാണ് മമ്മൂട്ടി. അപ്പോളോ ആശുപത്രിയിലായിരുന്നു ചികിത്സ. ശരീരത്തിൽ നേരിയതോതിലെങ്കിലും രോഗബാധ അവശേഷിക്കുന്നുണ്ടോയെന്ന് അറിയാനുള്ള പെറ്റ് സ്‌കാനുൾപ്പെടെയുള്ള ആധുനിക പരിശോധനാ ഫലങ്ങളെല്ലാം അനുകൂലമാണ്. ഇന്നലെ എൻഡോസ്കോപ്പി ഫലംകൂടി വന്നതോടെ എല്ലാം ഭേദമായെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു. വൻകുടൽ അവസാനിക്കുന്ന ഭാഗത്താണ് രോഗ ലക്ഷണം കണ്ടത്. വേഗത്തിൽ തിരിച്ചറിഞ്ഞ് ചികിത്സിക്കാനായത് രോഗം ഭേദമാകാൻ എളുപ്പമായി. ചെന്നൈയിലെ വസതിയിലുള്ള മമ്മൂട്ടി പൂർണ ആരോഗ്യവാനാണ്

Post a Comment

0 Comments