LATEST

6/recent/ticker-posts

കാട്ടുപന്നി അക്രമം തുടർ കഥ, അടിയന്തിര നടപടി വേണം: സ്വതന്ത്ര കർഷക സംഘം



ഓമശ്ശേരി പഞ്ചായത്തിലെ മുടൂർ വളവിൽ രൂക്ഷമായ കാട്ടുപന്നി അക്രമം തുടർകഥയായി മാറിയത് ആശങ്കയുളവാക്കുന്നതാണെന്നും, ആശങ്കഅകറ്റാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഓമശ്ശേരി പഞ്ചായത്ത് സ്വതന്ത്ര കർഷക സംഘം 
കമ്മറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി റോഡിന് കുറുകെ ഓടിയ കാട്ടുപന്നി 
ഇരിചക്ര വാഹന യാത്രികനെ ഇടിച്ച് കൂടത്തായ് മണി മുണ്ട സ്വദേശി അബ്ദുൾ ജബ്ബാർ എന്ന യുവാവ് മരണപെട്ടിരുന്നു. ഇതിന് മുമ്പും ഇതേ സ്ഥലത്ത് സമാനമായ സംഭവങ്ങളുണ്ടായിട്ടുണ്ട്. പ്രദേശത്തെ കാർഷിക വിളകൾ കാട്ടുപന്നികൾ വ്യാപകമായി നശിപ്പിക്കുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും അടിയന്തിരമായി സർക്കാർ സുരക്ഷിതത്വം ഉറപ്പ് വരുത്തണം. ഗുരുതരമായ ഭവിഷ്യത്തുകൾ സൃഷ്ടിക്കുന്ന
കാട്ടുപന്നികളെ വെടിവിച്ചിടാനുള്ള അനുമതിയും ആയുധവും കർഷകർക്ക് സർക്കാർ നൽകണമെന്നും, മരണപ്പെട്ട ജബ്ബാറിൻ്റെ കുടുംബത്തിന് സമ്പാത്തിക സഹായം നൽകണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു സ്വതന്ത്ര കർഷക സംഘം പഞ്ചായത്ത് പ്രസിഡൻ്റ് സുലൈമാൻ കൊളത്തക്കര അദ്ധ്യക്ഷം വഹിച്ചു.കെ വി യൂസഫ് , എം എം മുസ്സ ഹാജി ,മുഹമ്മദ്ഹാജി കൈവേലിമുക്ക്,ഇബ്രാഹിം പഴവൂർ,ഇബ്രാഹിം,തുടങ്ങിയവർസംസാരിച്ചു ജനറൽ സെക്രട്ടറി പി.പി ജുബൈർ സ്വാഗതവും ട്രഷറർ പിസി അബു നന്ദിയും പറഞ്ഞു

Post a Comment

0 Comments