LATEST

6/recent/ticker-posts

ലിബറലിസത്തെ വിശുദ്ധ ജീവിതം കൊണ്ട് ചെറുക്കണം:റാജിഹ് അലി തങ്ങൾ

കൂടത്തായി : പ്രവാചകൻ്റെ വ്യക്തി ജീവിതത്തെ അധിക്ഷേപിക്കുകയും ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുകയും ചെയ്യുന്ന നവ ലിബറിലിസത്തെ പ്രവാചകൻ പഠിപ്പിച്ച വിശുദ്ധ ജീവിതം നയിച്ച് പ്രതിരോധിക്കാൻ നാം തയ്യാറാകണമെന്ന് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങൾ പറഞ്ഞു.
ജനാധിപത്യം മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാവണം , ജനാധിപത്യം അമിത അവകാശവാദമാകുമ്പോൾ വിശ്വാസ സംഹിതയിൽ രൂപപ്പെടുത്തിയ മൂല്യങ്ങളെ തള്ളാനും അഭിപ്രായ സ്വാതന്ത്ര്യങ്ങളിൽ നിയന്ത്രണമില്ലാതാവാനും ഇടവരും. തിരുനബി കാണിച്ച വ്യവസ്ഥിതി പ്രകാരം ജീവിച്ചു കൊണ്ട് വേണം അതി ജനാധിപത്യത്തെ നിയന്ത്രിക്കാൻ എന്നും തങ്ങൾ പറഞ്ഞു.
തിരുവസന്തം 15 നൂറ്റാണ്ട് എന്ന പ്രമേയത്തിൽ സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ്റെ ത്രൈമാസ റബീഅ് കാമ്പയിൻ്റെ ഭാഗമായി കൂടത്തായി സംയുക്ത മഹല്ല് ജമാഅത്ത് നടത്തിയ റൗള സംഗമം കൂടത്തായി നൂറുൽ ഇസ്ലാം മദ്രസ കാമ്പസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
സംഘാടക സമിതി ചെയർമാൻ എ. കെ. കാതിരി ഹാജി അധ്യക്ഷത വഹിച്ചു.ഹസ്സൻ സഖാഫി പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തി. എസ്. എം.എഫ് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി നാസർ ഫൈസി കൂടത്തായി, ജില്ലാ വർ പ്രസിഡൻ്റ് റഫീഖ് സക്കരിയ്യ ഫൈസി, പി.പി. കുഞ്ഞായിൻ ഹാജി, ടി.കെ. മാമു ഹാജി, പി.ടി.വി.ആലി, ഹക്കീം ബാഖവി പൂനൂർ, വി.കെ. ഇമ്പിച്ചി മോയി, കെ. പി. കുഞ്ഞമ്മദ് , സി.പി. ഉണ്ണി മോയി, വി.സി. മുഹമ്മദ് പ്രസംഗിച്ചു. ഹാഫിള് സിനു ഷാഹിം ഖിറാഅത്ത് നടത്തി. ഫലസ്തീൻ ജനതക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തി.
ജന.കൺവീനർ പി.പി. കുഞ്ഞമ്മദ് ഹാജി സ്വാഗതവും വർ. കൺവീനർ എ.കെ. അസീസ് നന്ദിയും പറഞ്ഞു.


Post a Comment

0 Comments