ഓമശ്ശേരി :ഓമശ്ശേരി പഞ്ചായത്തിലെ കൂടത്തായി പ്രദേശത്ത് കാട്ടുപന്നി ആക്രമണം മൂലം യുവാവ് ദാരുണമായി മരണമടഞ്ഞ സംഭവം അത്യന്തം ദുഃഖകരവും ജനങ്ങളുടെ ജീവനും സുരക്ഷക്കും എതിരെ നടക്കുന്ന സർക്കാർ അനാസ്ഥയുടെ തെളിവുമാണെന്ന്. എസ് ഡി പിഐ ഓമശ്ശേരി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു . ഗ്രാമീണ മേഖലയിലെ സാധാരണ ജനങ്ങളുടെ ജീവൻ പോലും ഇന്ന് വന്യമൃഗങ്ങളുടെ ആക്രമണ ഭീഷണിയിലാണ് . നിരവധി തവണ നാട്ടുകാർ ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ചിട്ടും വന്യമൃഗാക്രമണത്തെ പ്രതിരോധിക്കുന്നതിനുള്ള കാര്യമായ നടപടി ഒന്നും സ്വീകരിച്ചിട്ടില്ല. ഈ സംഭവത്തിന് സർക്കാർ അധികൃതരും വനവകുപ്പും മറുപടി പറയേണ്ടതാണ്.
കാട്ടുപന്നി അടക്കമുള്ള വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ തടയുന്നതിനായി ബന്ധപ്പെട്ട അധികാരികൾ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും, മരണപ്പെട്ട യുവാവിന്റെ കുടുംബത്തിന് ഉടൻ പര്യാപ്തമായ നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്നും പഞ്ചായത്ത് കമ്മിറ്റി അംഗം എം.ടി മുസ്തഫ ആവശ്യപ്പെട്ടു.
സർക്കാർ ജാഗ്രതയില്ലായ്മ മൂലമാണ് നിരപരാധികളായ ജനങ്ങൾ ഇരയാകുന്നത്.
ഇത്തരം ദാരുണ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള കാര്യമായ മുൻകരുതലുകൾ സർക്കാർ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ഒ എം.സിദ്ധീഖ്, യോഗത്തിൽ അധ്യക്ഷനായി.റഹീം സി .ടി ,എം.ടി മുസ്തഫ ,
കൂടത്തായി ബ്രാഞ്ച് കമ്മിറ്റി പ്രസിഡന്റ് അനസ്,
സെക്രട്ടറി ജുബൈർ തുടങ്ങിയവർ സംസാരിച്ചു.പഞ്ചായത്ത് കമ്മിറ്റി നേതാക്കൾ കാട്ടു പന്നി അക്രമണത്തിൽ മരണപ്പെട്ട അബ്ദുൽ ജബ്ബാറിന്റെ വീട് സന്ദർശിച്ചു ബന്ധുക്കളെ ആശ്വസിപ്പിച്ചു.
0 Comments