LATEST

6/recent/ticker-posts

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; ബില്ലിന് അംഗീകാരം നൽകി മന്ത്രിസഭാ യോഗം

*തിരുവനന്തപുരം*: അക്രമകാരികളായ മൃഗങ്ങളെ കൊല്ലാനുള്ള ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ബില്ല് വരുന്ന സഭാ സമ്മേളനത്തിൽ അവതരിപ്പിക്കും.

വന നിയമത്തിലെ ഭേദഗതി ബില്ലിനും അംഗീകാരം നൽകി. സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ ചന്ദനമരം വനം വകുപ്പ് അനുമതിയോടെ മുറിക്കാം. കേന്ദ്ര നിയമത്തിൽ ഭേദഗതിക്കാണ് ബിൽ. വനം എക്കോ ടൂറിസം ബോർഡ് ബിൽ മാറ്റിവെച്ചു.

Post a Comment

0 Comments