കൂടത്തായി: രണ്ട് ദിവസം മുന്നെ കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയിൽ സ്കൂട്ടറിൽ സഞ്ചരിക്കവെ കൂടത്തായിക്കടുത്ത് മുടൂരിൽ പന്നിയുടെ ആക്രമണത്തിൽ മരണപ്പെട്ട കൂടത്തായി മണി മുണ്ട അബ്ദൾജബ്ബാറിന്റെ വീട് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻസന്ദർശക്കുകയും കുടുംബത്തിനുള്ള സർക്കാറിൻ്റെ ഫണ്ടിൽ നിന്നും ആദ്യ ഗഡുവായി 5 ലക്ഷംരൂപയുടെ ചെക്ക് കൈമാറുകയും ചെയ്തു. ജബ്ബാറിൻ്റെ ഭാര്യക്കും കുട്ടികൾക്കും സർക്കാർ സംവിധാനത്തിലുള്ള എല്ലാ കാര്യങ്ങളും ചെയ്തു നൽകുമെന്നും മന്ത്രി ഉറപ്പ് നൽകി
തിരുവമ്പാടി MLA ലിന്റോ ജോസഫ്, സിപിഐ(എം) കൂടത്തായി ലോക്കൽ സെക്രട്ടറി കെ. വി ഷാജി,ബ്രാഞ്ച് സെക്രട്ടറി എ.പി ഷൈജു , അഭയൻ, സനൽ പി.കെ.. ടി.ടി മനോജ്, ശറഫുദ്ധീൻ പി.പി. കെ.എസ് മനോജ് കുമാരൻ നാസർ എ.കെ.എന്നിവർ സംബന്ധിച്ചു
0 Comments