കൂടത്തായി : ഓണക്കാലത്തു കേഡറ്റുകൾ സ്വരൂപ്പിച്ച തുക ഉപയോഗിച്ച് പുതിയ വസ്ത്രങ്ങൾ വാങ്ങി നൽകി കൂടത്തായി സെന്റ് മേരീസ് ഹൈ സ്കൂളിൽ എസ് പി സി കേഡറ്റുകൾ മെഡിക്കൽ കോളേജിലെ അശരണർക്ക് കൈത്താങ്ങായി.
മാനേജർ ഫാ. ബിബിൻ ജോസ്, ഹെഡ്മാസ്റ്റർ തോമസ് അഗസ്റ്റിൻ, പി ടി എ പ്രസിഡന്റ് സത്താർ പുറായിൽ, എസ് പി സി പി ടി എ പ്രസിഡന്റ് ഷനോജ് എന്നിവർ ചേർന്ന് ശ്രീജ, ശ്രീഷ്മ, വസന്തകുമാരി എന്നിവർക്ക് കൈമാറി. തുടർന്ന് നടന്ന മീറ്റിങ്ങിൽ സി പി ഓ റെജി ജെ കരോട് ,സ്വാഗതം ആശംസിച്ചു. ഹെഡ്മാസ്റ്റർ തോമസ് അഗസ്റ്റിൻ, പി ടി എ പ്രസിഡന്റ് സത്താർ പുറായിൽ, എസ് പി സി പി ടി എ പ്രസിഡന്റ് ഷനോജ്, ഡ്രിൽ ഇൻസ്‌ട്രക്ടർ റെജിലേഷ്, സുമി ഇമ്മാനുവൽ എന്നിവർ സംസാരിച്ചു.
ശ്രീജ, ശ്രീഷ്മ, വസന്തകുമാരി എന്നിവർ കുട്ടികൾക്ക് ക്ലാസുകൾ നൽകി.
0 Comments