LATEST

6/recent/ticker-posts

തിരുവനന്തപുരം നഗരസഭ ബിജെപി കൗൺസിലർ ജീവനൊടുക്കി; പാർട്ടിക്കെതിരെ ആത്മഹത്യാ കുറിപ്പ്

തിരുവനന്തപുരം: തിരുമല ബിജെപി കൗൺസിലറും ബിജെപി നേതാവുമായ തിരുമല അനിൽ (52) ജീവനൊടുക്കി. ഇന്ന് രാവിലെയാണ് തിരുമല അനിലിനെ ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അനിലിൻ്റെ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. കുറിപ്പിൽ ബിജെപി നേതൃത്വത്തിനെ കുറ്റപ്പെടുത്തുന്നു. അനിൽ ഭാരവാഹിയായ സഹകരണ ബാങ്കിൽ സാമ്പത്തിക പ്രശ്നമുണ്ടായപ്പോൾ പാർട്ടി സഹായിച്ചില്ലെന്നും താനും കുടുംബവും ഒരു പൈസ പോലും എടുത്തിട്ടില്ലെന്നുമാണ് കുറിപ്പിൽ പറയുന്നത്. 

കോർപ്പറേഷനിൽ ബിജെപി സമരങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന നേതാവാണ് മരിച്ച അനിൽ. ബിജെപിയുടെ തിരുവനന്തപുരം സിറ്റി ജില്ലാ സെക്രട്ടറിയായിരുന്ന അനിൽ, കഴിഞ്ഞ ദിവസം നടന്ന യോഗത്തിലും പങ്കെടുത്തിരുന്നു. വലിയശാല സഹകരണ ബാങ്ക് അനിലിൻ്റെ നേതൃത്വത്തിലായിരുന്നു. ഈ ബാങ്ക് സാമ്പത്തികമായി തകർന്നതോടെ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ കഴിയാതെയായി.

Post a Comment

0 Comments