കൂടത്തായി : സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ഫാ. ബർത്തലോമിയോ ഫുട്ബോൾ ആൻഡ് ആർട്സ് അക്കാദമി ഹൈദരബാദ് എഫ്.സി ക്യാപ്റ്റൻ അലക്സ് സജി ഉദ്ഘാടനം ചെയ്തു.
മാനേജർ ഫാ. ബിബിൻ ജോസ് അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ക്രൈസ്റ്റ് സി.എം.ഐ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോർജ്ജ് പുഞ്ചയിൽ മുഖ്യപ്രഭാഷണം ചെയ്തു. കോടഞ്ചേരി എസ്.എച്ച്.ഒ ജിതേഷ്.കെ.എസ്,പ്രിൻസിപ്പൽ ഫാ. സിബി പൊൻപാറ ,പി.ടി.എ.പ്രസിഡണ്ട് സത്താർ പുറായിൽ, എസ്.പി.സി പി.ടി.എ പ്രസിഡണ്ട് ഷനോജ് എന്നിവർ ആശംസകൾ നേർന്നു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളും, സതേൺ റെയിൽവേ ഫുട്ബോൾ താരങ്ങളുമായ സാദിഖ്. കെ.കെ, മുഹമ്മദ് ഫായിസ് . പി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഹെഡ്മാസ്റ്റർ തോമസ് അഗസ്റ്റിൻ സ്വാഗതവും, അക്കാദമി കോ-ഓഡിനേറ്റർ റെജി. ജെ. കരോട്ട് നന്ദിയും പറഞ്ഞു. തോമസ് പോൾ ആണ് ഫുട്ബോൾ പരിശീലകൻ. സ്കൂളിലെ കായികാധ്യാപകൻ സിബി മാനുവൽ നേതൃത്വം നൽകി.
ഇതോടനുബന്ധിച്ച് കൂടത്തായി അങ്ങാടിയിൽ ന്യൂ ഫോം ഫുട്ബോൾ ക്ലബ്ബ്, സ്കൂളിലെ എസ്.പി.സി യൂനിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ ' യെസ് ടു ഫുട്ബോൾ നോ ടു ഡ്രഗ്സ് ' എന്ന സന്ദേശം ഉൾക്കൊള്ളിച്ചുള്ള വിളംബര റാലി നടത്തി. വാർഡ് മെമ്പർ ഷീജ ബാബു സംബന്ധിച്ചു.
0 Comments