LATEST

6/recent/ticker-posts

കരയുദ്ധം ആരംഭിച്ച് ഇസ്രയേൽ, ചോരക്കളമായി ഗാസ; എല്ലാം ഇട്ടെറിഞ്ഞ് ജനം പലായനം തുടരുന്നു


 *ഗാസ* ഗാസയിൽ കരയുദ്ധം ആരംഭിച്ചതായി ഇസ്രയേൽ. നഗരം പിടിച്ചെടുക്കാൻ കരസേന ബോംബാക്രമണം ശക്തമാക്കിയിട്ടുണ്ട്. ഇന്നു മാത്രം അറുപതിലേറെപ്പേർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

ഇസ്രയേൽ ആക്രമണം ശക്തിപ്പെടുത്തിയതോടെ ഗാസയിൽ നിന്ന് പലസ്തീനികൾ കൂട്ടപ്പലായനം തുടരുന്നതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ഇതിനിടെ, പലസ്തീനികളെ ഇസ്രയേൽ വംശഹത്യ നടത്തുകയാണ് എന്ന ഐക്യരാഷ്ട്രസഭയുടെ അന്വേഷണക്കമ്മിഷൻ റിപ്പോർട്ട് പുറത്തുവന്നു.

ഗാസമുനമ്പിനെ പല ഭാഗങ്ങളാക്കി തിരിച്ച് സമ്പൂർണ്ണ സൈനിക നടപടിയെന്ന് വ്യക്തമാക്കും വിധത്തിലുള്ള ഒരു മാപ്പ് ഇസ്രയേൽ സേന എക്സിൽ പങ്കുവെച്ചിരുന്നു. തങ്ങൾ കരയുദ്ധം ആരംഭിച്ചുവെന്ന് സേനu തന്നെയാണ് ഇപ്പോൾ എക്സിൽ കൂടി മാപ്പ് പങ്കുവെച്ചുകൊണ്ട് അറിയിച്ചിരിക്കുന്നത്.

ഗാസയിൽ ഇസ്രയേൽ നടത്തുന്ന ബോംബാക്രമണ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 1

Post a Comment

0 Comments