LATEST

6/recent/ticker-posts

എയിംസ് കോഴിക്കോട് വേണം, സ്ഥലം കണ്ടെത്തിയെന്ന് മുഖ്യമന്ത്രി; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി


ന്യൂഡൽഹി: എയിംസ് കോഴിക്കോട് വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഡൽഹിയിൽ മാധ്യങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച് സ്ഥലം സംസ്ഥാന സർക്കാർ നിർദേശിച്ചിട്ടുണ്ടെന്നും ഇതിന്റെ നടപടി വേഗത്തിലാക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.


ദീർഘകാലമായ കേരളത്തിന്റെ ആവശ്യമാണ് എയിംസ്. കോഴിക്കോട് കിനാലൂരിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അവിടെ എയിംസ് സ്ഥാപിക്കണമെന്നാണ് ആവശ്യം. നേരത്തെ എയിംസിന് വേണ്ടി നാല് സ്ഥലങ്ങൾ സംസ്ഥാന സർക്കാർ നിർദേശിച്ചിരുന്നു. കേന്ദ്ര സർക്കാർ സംസ്ഥാനത്തോട് അന്ന് പറഞ്ഞത്, ഒരു സ്ഥലം പറയണമെന്നാണ്. അങ്ങനെയാണ് കോഴിക്കോട് സംസ്ഥാന സർക്കാർ നിർദേശിച്ചത്. കോഴിക്കോട് എയിംസ് സ്ഥാപിക്കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തണമെന്ന് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി, പിണറായി വിജയൻ പറഞ്ഞു. എല്ലാ തവണയും കാണുമ്പോൾ ഈ പ്രശ്നം അവതരിപ്പിക്കാറുണ്ട്. ഇത്തവണയും അദ്ദേഹത്തെ ഓർമ്മപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

0 Comments